ETV Bharat / entertainment

'റിട്ടൺ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്' ; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി ദുൽഖർ സൽമാൻ - Written and Directed by God

“റിട്ടൺ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്” എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ദുൽഖർ സൽമാൻ തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്‌റ്റർ പുറത്തുവിട്ടത്.

Dulquer Salmaan  Written and Directed by God  First Look Poster Released  Saiju Kurup
Dulquer Salmaan Released The First Look Poster Of 'Written & Directed by God'
author img

By ETV Bharat Kerala Team

Published : Mar 12, 2024, 12:53 PM IST

എറണാകുളം : സൈജു കുറുപ്പ് അവതരിപ്പിക്കുന്ന 'റിട്ടൺ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്' എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി. നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഫെബി ജോർജാണ്.

ദുൽഖറിന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്‌റ്റർ പുറത്തുവിട്ടത്. കാഴ്‌ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്‌റ്ററാണിത്. ഗോഡിന്‍റെ വേഷത്തിലിരിക്കുന്ന സണ്ണി വെയ്‌നെയും തൊഴുകൈകളോടെ നിൽക്കുന്ന സൈജു കുറുപ്പിനേയും പോസ്‌റ്ററില്‍ കാണാനാകും. ഇത് ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്.

ഫാന്‍റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി കോമഡി ജോണറിലാണ് പ്രേക്ഷകരിലേക്ക് എത്തുക. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്‌ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്‌റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്. ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസർ തോമസ് ജോസാണ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ സിബി ജോർജും. ഷാൻ റഹ്മാന്‍റെ പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് ഇഖ്ബാൽ കുറ്റിപ്പുറം, ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും.

ALSO READ : രോമാഞ്ചത്തിന് ശേഷം തീ പറത്താൻ 'ആവേശം'; രങ്കനും പിള്ളേരും ഏപ്രില്‍ 11 ന് തിയേറ്ററുകളിൽ, പുതിയ പോസ്‌റ്റര്‍ പുറത്ത്

എഡിറ്റർ : അഭിഷേക് ജി എ, പ്രൊഡക്ഷൻ കൺട്രോളർ : ജാവേദ് ചെമ്പ്, മേക്കപ്പ് : മനോജ് കിരൺ രാജ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് : രാഹുൽ മോഹൻ, റിയാസ് റഹീം, സൗണ്ട് ഡിസൈൻ : ജൂബിൻ എ ബി, കോസ്‌റ്റ്യൂം : സമീറ സനീഷ്, ആർട്ട് : ജിതിൻ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് : റിയാസ് ബഷീർ, ഗ്രഷ് പി ജി, അസോസിയേറ്റ് ഡയറക്‌ടർ : വിഷ്‌ണു ഇത്തിപ്പാറ, പ്രൊജക്‌ട് ഡിസൈനർ : ജുനൈദ് വയനാട്, ഡി ഐ സപ്‌ത റെക്കോർഡ്‌സ്, കളറിസ്റ് : ഷൺമുഖ പാണ്ഡ്യൻ, ടൈറ്റിൽ ഡിസൈൻ : ഫെബിൻ ഷാഹുൽ, സ്‌റ്റിൽസ് : ഋഷി ലാൽ ഉണ്ണികൃഷ്‌ണൻ, പിആർഒ : മഞ്ജു ഗോപിനാഥ്, ഡിസൈൻസ് : മാ മി ജോ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.