ETV Bharat / entertainment

ഡിക്യൂവിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ലക്കി ഭാസ്‌കർ'; ഒക്ടോബർ 31ന് തിയേറ്ററുകളിലേക്ക് - Lucky Bhaskar Release Date Out - LUCKY BHASKAR RELEASE DATE OUT

ദുൽഖർ സൽമാൻ നായകനായി എത്തുന്ന വെങ്കി അറ്റ്ലൂരിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ലക്കി ഭാസ്‌കർ'. സിനിമ ഒക്ടോബർ 31ന് തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് വേഫേറർ ഫിലിംസാണ്.

DULQUER SALMAAN PAN INDIAN MOVIE  LUCKY BHASKAR MOVIE RELEASE  ലക്കി ഭാസ്‌കർ റിലീസ്  ദുല്‍ഖര്‍ സല്‍മാന്‍ പുതിയ ചിത്രം
Lucky Bhaskar Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 1:47 PM IST

തെന്നിന്ത്യൻ സൂപ്പര്‍ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്‌കർ' ഒക്ടോബർ 31ന് ആഗോള തലത്തിൽ റിലീസിനെത്തും. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുക്കിയ ചിത്രം ദീപാവലി റിലീസായാണ് തീയേറ്ററുകളിൽ എത്തുക. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ വെങ്കി അറ്റ്ലൂരി എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് സിതാര എന്‍റർടൈന്‍മെന്‍റ്സാണ്.

1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് സിനിമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രം പ്രശസ്‌ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്‍റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടൈൻമെന്‍റസും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമിച്ചിരിക്കുന്ന 'ലക്കി ഭാസ്‌കർ' ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിന്‍റെ സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജിവി പ്രകാശ് കുമാറാണ്.

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ചിത്രത്തിന്‍റെ എഡിറ്റിങ് നവീൻ നൂലിയാണ് നിര്‍വഹിക്കുന്നത്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിആർഒ: ശബരി.

Also Read: ബിബിൻ ജോർജ് നായകനാകുന്ന 'കൂടൽ'; സിനിമയുടെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.