ETV Bharat / entertainment

പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ദുൽഖർ സൽമാൻ; ലക്കി ഭാസ്‌കര്‍ പുത്തൻ പോസ്റ്റർ പുറത്ത് - LUCKY BASKHAR FIRST LOOK POSTER - LUCKY BASKHAR FIRST LOOK POSTER

ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ലക്കി ഭാസ്‌കറിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കർ പ്രദർശനത്തിനെത്തുക.

LUCKY BASKHAR MOVIE  DULKHAR SALMAN MOVIE  ലക്കി ഭാസ്‌കര്‍ തെലുങ്ക് സിനിമ  ലക്കി ഭാസ്‌കര്‍ ദുല്‍ഖര്‍ സല്‍മാന്‍
LUCKY BASKHAR (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 7, 2024, 4:42 PM IST

തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്ന ലക്കി ഭാസ്‌കറിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. വിനായക ചതുർഥി ദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. നായികയായി മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖറും മാധുരിയും ഒരു കുട്ടിയുമുള്‍പ്പെടുന്ന ഒരു ഫാമിലി പോസ്‌റ്ററാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്.

കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായാണ് ലക്കി ഭാസ്‌കര്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 31- ന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യും. തെലുഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ലക്കി ഭാസ്‌കര്‍ പ്രദർശനത്തിനെത്തുക. ബ്ലോക്ക്ബസ്‌റ്റര്‍ സംവിധായകൻ വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്‍റര്‍ടൈന്‍മെന്‍റാണ്.

1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം, പ്രശസ്‌ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്‍റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സൈറ്റുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടൈന്‍മെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമിച്ചിരിക്കുന്ന ലക്കി ഭാസ്‌കര്‍ ശ്രീകര സ്‌റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റിംഗ് നവീൻ നൂലി. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Also Read: പിറന്നാള്‍ സമ്മാനം; മമ്മൂട്ടി-ഗൗതം മേനോന്‍ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' ഫസ്റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.