ETV Bharat / entertainment

'നിങ്ങൾക്കു വേണ്ടി ജീവിക്കൂ, സ്‌ത്രീയാകുന്നതിൽ അഭിമാനിക്കൂ'; വിമർശനങ്ങൾക്ക് മറുപടിയുമായി നടി വരലക്ഷ്‌മി ശരത്‌കുമാർ - Varalaxmi Sarathkumar

കഴിഞ്ഞ പതിനാല് വര്‍ഷമായി താരത്തിന്‍റെ സുഹൃത്തായിരുന്ന നിക്കോളായ് സച്ച്‌ദേവുമായുളള ചിത്രങ്ങളും വീഡിയോകളും ഇൻസ്‌റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

varalaxmi sarathkumar  varalaxmi sarathkumar instagram  varalaxmi sarathkumar engagement  Nicholai Sachdev
varalaxmi sarathkumar
author img

By ETV Bharat Kerala Team

Published : Mar 13, 2024, 9:21 PM IST

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിൽ തന്‍റെതായ ഒരിടം നേടിയെടുത്ത നടിയാണ് വരലക്ഷ്‌മി ശരത്കുമാർ. സൂപ്പർ സ്‌റ്റാർ ശരത് കുമാറിന്‍റെ മകളായ താരത്തിന്‍റെ വിവാഹ നിശ്ചയം അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. വരലക്ഷ്‌മിയുടെ സുഹൃത്തും ആർട്ട് ഗാലറിസ്‌റ്റുമായ നിക്കോളായ് സച്ച്‌ദേവുമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു (Varalaxmi Sarathkumar Slams Trolls Targeting Her Personal Life).

എന്നാൽ ചിലർ രണ്ടാം കെട്ടുകാരനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞ്‌ വരലക്ഷ്‌മിക്ക് നേരെ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. സച്ച്‌ദേവിന് നേരത്തെ ഒരു മകളുണ്ടെന്ന വാർത്തകൾ പ്രചരിച്ചതോടെയായിരുന്നു താരത്തിനു നേരെ ആരാധകർ പരിഹാസവുമായി എത്തിയത്.

എന്നാൽ ഇപ്പോഴിതാ വിമർശനങ്ങൾക്കുളള മറുപടിയെന്നോണമായി താരം ഇൻസ്‌റ്റഗ്രാമിൽ പേസ്‌റ്റിട്ടിരിക്കുകയാണ്. 'സ്ത്രീകളെ ലോകത്തിന് അനുയോജ്യമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, ലോകത്തെ സ്‌ത്രീകളെ അനുയോജ്യമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക' എന്നായിരുന്നു താരം വനിതാ ദിനത്തിൽ കുറിച്ചത്.

അതേസമയം സ്വന്തം നിബന്ധനകൾക്കനുസരിച്ച് ജീവിതം നയിക്കുന്ന സ്ത്രീകളോട് ആദരവ് പ്രകടിപ്പിച്ച വരലക്ഷ്‌മി മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അവഗണിക്കാനും ജീവിതത്തെ സന്തോഷത്തോടെ സ്വീകരിക്കാനും അഭിപ്രായപ്പെട്ടു.

'ഡോണ്ട് ഗിവ് എ ഡാമൻ... നിങ്ങൾക്കുവേണ്ടി ആരും വരാൻ പോകുന്നില്ല.. നിങ്ങൾ നിങ്ങൾക്കായി പ്രവർത്തിക്കുക.. അങ്ങനെ ജീവിക്കാൻ തുടങ്ങൂ.. ഒരു സ്ത്രീയാകുന്നതിൽ അഭിമാനിക്കൂ.. എല്ലാ ദിവസവും സ്ത്രീകളുടെ ദിനമാണ്' എന്നെഴുതിയായിരുന്നു താരത്തിന്‍റെ പോസ്‌റ്റ്‌.

പട്ട് സാരിയിൽ വശ്യ സുന്ദരിയായി നിൽക്കുന്ന താരത്തിന്‍റെ ചിത്രം ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ്. താരം പങ്കിട്ട മോണ്ടേജ് വീഡിയോയിൽ ദിബു നൈനാൻ തോമസിന്‍റെ സംഗീതത്തിൽ ആരാധന ശിവകാർത്തികേയൻ, ശിവകാർത്തികേയൻ, വൈക്കം വിജയലക്ഷ്‌മി എന്നിവർ ആലപിച്ച വായടി പെത്ത പുള്ള എന്ന ഗാനമാണ് നൽകിയിരിക്കുന്നത്.

വരലക്ഷ്‌മിയും സച്ച്‌ദേവുമായുളള ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ താരം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. സാരിക്ക് മാച്ചായി സ്‌റ്റേറ്റ്‌മെന്‍റ്‌ ഡയമണ്ട് നെക്‌ലേസും കമ്മലും അണിഞ്ഞ്‌ സ്വർണ്ണ മോട്ടിഫുകൾ കൊണ്ട് അലങ്കരിച്ച ഒരു പിങ്ക് ബ്ലൗസിൽ അതീവ സുന്ദരിയായിട്ടാണ് താരം ഒരുങ്ങിയത്.

പ്രതിശ്രുത വരൻ സച്ച്ദേവ് പരമ്പരാഗത വസ്‌ത്രമണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ദമ്പതികൾ പൂമാലകൾ ചാർത്തുന്നതും തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെ പോസ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർ നിറകൈയോടെയാണ് സ്വീകരിച്ചത്.

കഴിഞ്ഞ 14 വർഷമായി ഇരുവരും സുഹൃത്തുകളായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 2012-ലെ പോടാ പോടി എന്ന ചിത്രത്തിലൂടെ പ്രശസ്‌തയായ വരലക്ഷ്‌മി, അവസാനമായി അഭിനയിച്ചത് പ്രശാന്ത് വർമ്മയുടെ ഹനുമാൻ എന്ന ചിത്രത്തിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.