ETV Bharat / entertainment

സസ്പെൻസുകൾ നിറച്ച് ഡിഎന്‍എ തീയേറ്ററുകളില്‍; പ്രതീക്ഷകള്‍ പങ്കുവച്ച് അഷ്‌കർ സൗദാൻ, ഒപ്പം ഹന്ന റെജി കോശി, ഗൗരി നന്ദയും - Ashkar Soudan Movie DNA Released - ASHKAR SOUDAN MOVIE DNA RELEASED

മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാൻ മമ്മൂട്ടി ഗെറ്റപ്പിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.

DNA MOVIE  അഷ്‌കർ സൗദാൻ  മമ്മൂട്ടി  ASHKAR SOUDAN NEW FILM
Ashkar Soudan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 7:36 PM IST

അഷ്‌കർ സൗദാനും സഹപ്രവർത്തകരും ഡിഎൻഎ സിനിമയെക്കുറിച്ച് (ETV Bharat)

എറണാകുളം : ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് ഡിഎൻഎ. മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാൻ പ്രധാന വേഷത്തിൽ എത്തിയതാണ് ചിത്രത്തിന്‍റെ ആകർഷക ഘടകം. സിനിമയുടെ പ്രമോഷൻ പരിപാടികൾക്കിടയിൽ മാധ്യമങ്ങൾക്ക് മുന്നിൽ മമ്മൂട്ടി ഗെറ്റപ്പിൽ തന്നെയാണ് അഷ്‌കർ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഹന്ന റെജി കോശി, ഗൗരി നന്ദ എന്നിവരും ഒപ്പം കൂടിയതോടെ മാധ്യമ പ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തമാശയുടെ മേമ്പൊടി കൂടി ചേർന്നു. സ്റ്റണ്ട് സിൽവ അടക്കം 5 മുൻ നിര ഫൈറ്റ് മാസ്‌റ്റേഴ്‌സ് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ സ്ക്രീനിൽ തീ പാറിക്കും എന്നാണ് അഷ്‌കറിന്‍റെ അഭിപ്രായം.

DNA Movie  അഷ്‌കർ സൗദാൻ  മമ്മൂട്ടി  Ashkar Soudan New Film
DNA Movie Released Today (ETV Bharat)

സിനിമയുടെ മുഖ്യ ആകർഷകത്വം അഷ്‌കർ മമ്മൂട്ടിയുടെ തന്നെ രൂപ ശബ്‌ദ സാദൃശ്യത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു എന്നുള്ളതാണെന്ന് ഹന്ന റെജി കോശിയുടെ മറുപടി. സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന ആരുടെ കഥാപാത്രങ്ങളിൽ എന്തൊക്കെ സസ്പെൻസുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടറിയേണ്ടതാണെന്നാണ് ഗൗരി നന്ദയുടെ പ്രസ്‌താവന.

മലയാളിയുടെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്‍റണി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം 'അടിച്ചു കയറി' സോഷ്യൽ മീഡിയ ട്രെൻഡ് റിയാസ് ഖാനും ചിത്രത്തിലുണ്ട്.

Also Read : 'തിളച്ച ടാറാണ് ദേഹത്തേക്കൊഴിച്ചിരിക്കുന്നത്'; ഞെട്ടിച്ച് 'ഡിഎന്‍എ' ട്രെയിലർ - DNA Movie Trailer

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.