ETV Bharat / entertainment

6 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റായ് ലക്ഷ്‌മി വീണ്ടും മലയാളത്തില്‍; ഡിഎന്‍എ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്ത് - DNA MOVIE CHARACTER POSTER OUT

ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എയിലൂടെ റായ്‌ ലക്ഷ്‌മി വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു.

ACTRESS LAKSHMI RAI  DNA MOVIE  LAKSHMI RAI NEW MOVIE  DNA CHARACTER POSTER
DNA MOVIE CHARACTER POSTER (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 9:42 PM IST

മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച റായ്‌ ലക്ഷ്‌മി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക്. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്‌സ്‌പ്രസ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എയിലൂടെയാണ് റായ്‌ ലക്ഷ്‌മിയുടെ തിരിച്ചു വരവ്.

റായ് ലക്ഷ്‌മി ചിത്രത്തില്‍ അവതരിപ്പിക്കുന്ന റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് ഇന്നലെ പുറത്തിറങ്ങിയത്. 2018-ല്‍ പുറത്തിറങ്ങിയ 'ഒരു കുട്ടനാടന്‍ ബ്ലോഗ്‌' എന്ന ചിത്രമാണ് താരം ഇതിനുമുന്‍പ് അഭിനയിച്ച മലയാളചിത്രം. യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ, ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി അബ്‌ദുല്‍ നാസറാണ് നിർമിക്കുന്നത്. ചിത്രം ജൂൺ 14-ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും.

എകെ സന്തോഷിൻ്റെ തിരക്കഥയിൽ പൂർണമായും, ഇൻവസ്റ്റിഗേറ്റീവ് ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്‌നീഷ്യന്‍മാരും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. റിയാസ് ഖാന്‍, ബാബു ആൻ്റണി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്ന റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്‌ന (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്‌ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്‌ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്‌സ്: എംആർ രാജാകൃഷ്‌ണൻ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്‌ടർ: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്‍റ് ഡയറക്‌ടര്‍മാര്‍: സ്വപ്‌ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്‌സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ്‌ സുന്ദരൻ
ALSO READ: 'സിംഹം ഗ്രാഫിക്‌സ് ആണത്രെ, അതും മാന്ത് കിട്ടിയ എന്നോട്': 'ഗര്‍ര്‍ര്‍'ലെ സിംഹത്തിന്‍റെ ഒറിജിനല്‍ വീഡിയോയുമായി ചാക്കോച്ചന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.