നടന്‍ കൃഷ്‌ണ കുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്‌ണ വിവാഹിതയായി. അശ്വിന്‍ ഗണേഷാണ് വരന്‍. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്തെ ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍. കൃഷ്‌ണ കുമാര്‍ സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ.
ഏറെ നാളായി കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും സെപ്റ്റംബറില്‍ വിവാഹമുണ്ടാകും എന്നല്ലാതെ തീയ്യതി പുറത്തുവിട്ടിരുന്നില്ല. വിവാഹത്തിന് അവതരിപ്പിക്കാനുള്ള നൃത്തത്തിന്‍റെ റിഹേഴ്‌സലും ബ്രൈഡല്‍ ഷവറുമെല്ലാം നേരത്തെ ദിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അഹാനയും ഇഷാനിയും ഹന്‍സികയും അമ്മ സിന്ധു കൃഷ്‌ണയും അച്ഛന്‍ കൃഷ്‌ണ കുമാറും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. കുടുംബത്തിലെ വളരെ അടുത്ത അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിവാഹ ശേഷം തിരുവനന്തപുരത്തെ വാടക ഫ്ലാറ്റിലായിരിക്കും ദിയയും അശ്വിനും താമസിക്കുക.
Also Read:ഹോട്ട്ലുക്കില്‍ ശ്രീവിദ്യ; സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍