ETV Bharat / entertainment

ചില കാര്യങ്ങൾക്ക് പ്രകൃതി തന്നെ കൂടെ നിൽക്കും; 'അന്ധകാരാ' ടീസർ പുറത്ത് - അന്ധകാരാ ടീസർ

ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തുന്ന 'അന്ധകാരാ' ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്.

Andhakara movie teaser  Divya Pillai Chandhunadh Movie  അന്ധകാരാ ടീസർ  ദിവ്യ പിള്ള വാസുദേവ് സനൽ സിനിമ
Andhakara movie teaser
author img

By ETV Bharat Kerala Team

Published : Jan 30, 2024, 3:10 PM IST

വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അന്ധകാരാ'. ദിവ്യ പിള്ള പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി (Andhakara movie teaser out). വയലൻസ് രംഗങ്ങൾ ഉടനീളമുള്ള ടീസർ ശ്രദ്ധ നേടുകയാണ് (Andhakara movie starring Divya Pillai Chandhunadh).

  • " class="align-text-top noRightClick twitterSection" data="">

'പ്രിയം', 'ഗോഡ്‌സ് ഓൺ കൺട്രി', 'ഹയ' തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനലിന്‍റെ പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ടീസറും പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്. ഫെബ്രുവരിയിലാണ് 'അന്ധകാരാ' തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

ഡ്രീം ബിഗ് ഫിലിംസാണ് ത്രില്ലർ ചിത്രമായ 'അന്ധകാരാ' പ്രദർശനത്തിന് എത്തിക്കുന്നത്. 'ദി ഡാർക്കെസ്റ്റ് മൈൻഡ്‌സ്' (The Darkest Minds- ഇരുണ്ട മനസുകൾ) എന്ന ടാഗ്‌ലൈനുമായി എത്തുന്ന 'അന്ധകാരാ' പ്രേക്ഷകർക്ക് വേറിട്ട കാഴ്‌ചാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ദിവ്യ പിള്ളയ്‌ക്കൊപ്പം ചന്തുനാഥും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്‍റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നത്.

എയ്‌സ് ഓഫ് ഹേർട്‌സ് സിനി പ്രൊഡക്ഷന്‍റെ ബാനറിൽ സജീർ ഗഫൂർ ആണ് 'അന്ധകാരാ' സിനിമ നിർമിക്കുന്നത്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മനോ വി നാരായണനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അനന്തു വിജയ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

അരുൺ മുരളീധരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല, ആർട്ട് - ആർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ,സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്‍റർടെയിൻമെന്‍റ് കോർണർ, മീഡിയ കൺസൽട്ടണ്ട് - ജിനു അനിൽകുമാർ, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: 'അന്ധകാരാ' ഫെബ്രുവരിയിൽ; കൗതുകമുണർത്തി പോസ്റ്റർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.