ETV Bharat / entertainment

'പിറകിലാരോ...'; ദിലീപിന്‍റെ 'പവി കെയർ ടേക്കറി'ലെ ഗാനം പുറത്ത് - Pavi Caretaker Pirakilaro Song

നടൻ കൂടിയായ വിനീത് കുമാർ ആണ് 'പവി കെയർ ടേക്കറി'ന്‍റെ സംവിധാനം. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരും ഈ സിനിമയിൽ അണിനിരക്കുന്നു

DILIEEP VINEETH KUMAR MOVIE  DILIEEP STARRER PAVI CARETAKER  DILIEEP NEW MOVIE  KAPIL KAPILAN MIDHUN MUKUNDAN SONGS
Pavi Caretaker song
author img

By ETV Bharat Kerala Team

Published : Apr 4, 2024, 10:54 AM IST

ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമകളിൽ ഒന്നാണ് 'പവി കെയർ ടേക്കർ'. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരാണ് ദിലീപിനൊപ്പം അണിനിരക്കുന്നത്. ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പവി കെയർ ടേക്കർ' സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു.

'പിറകിലാരോ വിളിച്ചോ' എന്ന വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. ഹൃദയം തൊടുന്ന മെലഡിയാണ് ഈ ഗാനം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

  • " class="align-text-top noRightClick twitterSection" data="">

ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ വിനീത് കുമാർ ചിത്രം നിർമിക്കുന്നത്. ഏപ്രിൽ 26ന് 'പവി കെയർ ടേക്കർ' തിയേറ്റുകളിൽ പ്രദർശനത്തിനെത്തും. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്‌മിൻ, സ്വാതി, ദിലീന രാമകൃഷ്‌ണൻ എന്നിവരാണ് ഈ സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്‌ക്കുന്ന പുതുമുഖ നായികമാർ. ജോണി ആന്‍റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്‌ഫടികം ജോർജ് എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.

രാജേഷ് രാഘവൻ ആണ് ഈ സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്. വിനീത് ശ്രീനിവാസൻ നായകനായ 'അരവിന്ദന്‍റെ അതിഥികൾ'ക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് 'പവി കെയർ ടേക്കർ'. കന്നഡയിലും മലയാളത്തിലും നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

അനൂപ് പത്മനാഭൻ, കെ പി വ്യാസൻ എന്നിവരാണ് ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന 'പവി കെയർ ടേക്കറി'ന്‍റെ എഡിറ്റർ ദീപു ജോസഫ് ആണ്. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന.

പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ - നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്‌ടർ - രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് - സഖി എൽസ, മേക്കപ്പ് - റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - അജിത് കെ ജോർജ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് - സുജിത് ഗോവിന്ദൻ, കണ്ടെന്‍റ് ആൻഡ് മാർക്കറ്റിങ് ഡിസൈൻ - പപ്പെറ്റ് മീഡിയ, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'പവി കെയര്‍ ടേക്കറാ'കാൻ ദിലീപ്; സംവിധാനം വിനീത്, ടൈറ്റിൽ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.