നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ നായകനായി പുതിയ സിനിമ വരുന്നു (Dileesh Pothan starrer Manasa Vacha ). 'മനസാ വാചാ' എന്ന സിനിമയുമായാണ് ദിലീഷ് പോത്തൻ പ്രേക്ഷകർക്കരികിൽ എത്തുന്നത്. ഈ ചിത്രത്തിന്‍റെ പ്രൊമോ ഗാനം പുറത്തിറങ്ങി.
'മനസാ വാചാ കർമ്മണാ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സുനിൽ കുമാർ പി കെ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ജാസി ഗിഫ്റ്റാണ് ആലപനം. സുനിൽ കുമാർ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികൾ എഴുതിയതും (Manasa Vacha movie Promo Song Manasa Vaacha Karmana).
- " class="align-text-top noRightClick twitterSection" data="">
അതേസമയം നവാഗതനായ ശ്രീകുമാർ പൊടിയനാണ് 'മനസാ വാചാ' സിനിമ സംവിധാനം ചെയ്യുന്നത്. മജീദ് സയ്‌ദ് തിരക്കഥ രചിച്ച ഈ ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ഒനീൽ കുറുപ്പ് ചിത്രത്തിന്‍റെ സഹനിർമാതാവാണ്. ഫെബ്രുവരി 23ന് 'മനസാ വാചാ' തിയേറ്ററുകളിലെത്തും.
അടുത്തിടെയാണ് ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. ദിലീഷ് പോത്തൻ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. പ്രശാന്ത് അലക്‌സാണ്ടർ, കിരൺ കുമാർ എന്നിവരും ദിലീഷ് പോത്തന് പുറമെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എൽദോ ബി ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ലിജോ പോൾ ആണ്. സുനിൽ കുമാർ പി കെ ആണ് സംഗീതം സംവിധാനം. കലാസംവിധാനം വിജു വിജയൻ വി വിയും നിർവഹിക്കുന്നു.
പ്രൊജക്‌ട് ഡിസൈൻ : ടിൻ്റു പ്രേം, മേക്കപ്പ് : ജിജോ ജേക്കബ്, വസ്‌ത്രാലങ്കാരം : ബ്യൂസി ബേബി ജോൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: വിഷ്‌ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ : നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി കെ, സ്റ്റിൽസ് : ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്‌സ് : പിക്ടോറിയൽ വിഎഫ്എക്‌സ്, ഐ സ്‌ക്വയർ മീഡിയ, കളറിസ്റ്റ് : രമേഷ് അയ്യർ, ഡിഐ എഡിറ്റർ : ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ : സഞ്ജു ടോം, ടൈറ്റിൽ ഡിസൈൻ : സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ : യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി : യാസെർ അറഫാത്ത്, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.