മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യർ ഇൻ അറേബ്യ' സിനിമയുടെ ട്രെയിലർ പുറത്തുവന്നു (Dhyan Sreenivasan, Urvashi, Mukesh starrer Iyer In Arabia). എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഏറെ രസകരമായ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് 'അയ്യർ ഇൻ അറേബ്യ' എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ സിനിമയാണ് 'അയ്യർ ഇൻ അറേബ്യ' എന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Iyer In Arabia movie Trailer out). സിനിമ ജീവിതത്തിന്‍റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് 'അയ്യർ ഇൻ അറേബ്യ' എന്ന ചിത്രവുമായ് എം എ നിഷാദ് എത്തുന്നത് എന്നതും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുന്നു. ഒരു മുഴുനീള കോമഡി എന്‍റർടെയിനറായ 'അയ്യർ ഇൻ അറേബ്യ' ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്‌ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്‌മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ ആണ് 'അയ്യർ ഇൻ അറേബ്യ'യുടെ നിർമാണം.
സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം പകരുന്നത്. ജോൺകുട്ടി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ബിനു മുരളി ആണ് പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം പ്രദീപ് എം വിയും നിർവഹിക്കുന്നു.
മേക്കപ്പ് - സജീർ കിച്ചു, കോസ്റ്റ്യും - അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്‌ടർ - പ്രകാശ് കെ മധു, സ്റ്റിൽസ് - നിദാദ്, ഡിസൈൻസ് - യെല്ലോടൂത്ത്‌സ്, സൗണ്ട് ഡിസൈൻ - രാജേഷ് പി എം, ശബ്‌ദ ലേഖനം - ജിജുമോൻ ടി ബ്രൂസ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവർ ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.