ETV Bharat / entertainment

ധനുഷിന്‍റെ 'D50' ഇനി 'രായൻ' ; ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Raayan First Look Poster out

ധനുഷ് രചനയും സംവിധാനവും നിർവഹിക്കുന്ന 'രായൻ' സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പ്രേക്ഷകരിലേക്ക്

D50 ഇനിമുതൽ രായൻ  ധനുഷ് രായൻ സിനിമ  Dhanushs D50 Is Raayan  Raayan First Look Poster out  Dhanushs second directorial venture
Dhanush's D50 Is Raayan
author img

By ETV Bharat Kerala Team

Published : Feb 20, 2024, 12:23 PM IST

Updated : Feb 20, 2024, 5:05 PM IST

ഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ എന്നും പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന തെന്നിന്ത്യയുടെ പ്രിയതാരം ധനുഷ് ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ധനുഷിന്‍റെ സംവിധാനത്തിൽ, താരം തന്നെ പ്രധാന വേഷത്തിലുമെത്തുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. 'D50 എന്ന് താത്‌കാലികമായി ടൈറ്റിൽ നൽകിയിരുന്ന ചിത്രത്തിന് 'രായൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ധനുഷ് തന്നെയാണ് 'രായൻ' സിനിമയുടെ രചനയും നിർവഹിച്ചത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവന്നതോടെ ധനുഷ് ആരാധകരും ഏറെ ആവേശത്തിലാണ്. ത്രസിപ്പിക്കുന്ന, മാസ് ലുക്കിലാണ് ധനുഷ് പോസ്റ്ററിൽ. ഒപ്പം ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന സുന്ദീപ് കൃഷനെയും കാളിദാസ് ജയറാമിനെയും കാണാം. മികച്ചൊരു ആക്ഷൻ ത്രില്ലർ തന്നെയാകും 'രായൻ' എന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ.

നിത്യ മേനൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്‌ടതാരം എസ് ജെ സൂര്യ, അപര്‍ണ ബാലമുരളി, ദുഷ്‌റ വിജയൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഇവർക്കൊപ്പം അനിഖ സുരേന്ദ്രൻ, വരലക്ഷ്‌മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങളും 'രായനി'ൽ അണിനിരക്കുന്നു.

സണ്‍ പിക്‌ചേഴ്‌സാണ് ധനുഷിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമായ രായൻ നിർമിക്കുന്നത്. അതേസമയം എന്താണ് ഈ സിനിമയുടെ പ്രമേയം എന്ന് പുറത്തുവിട്ടിട്ടില്ല. 2024ല്‍ തന്നെ ഈ ചിത്രത്തിന്‍റെ റിലീസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓം പ്രകാശാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

നിലവിൽ 'DNS' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തൻ്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ധനുഷ്. ദേശീയ അവാർഡ് ജേതാവായ ശേഖർ കമ്മുലയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെലുഗു സൂപ്പർ താരം നാഗാർജുനയും ഡിഎൻഎസിൽ (ധനുഷ്, നാഗാർജുന, ശേഖർ കമ്മുല) പ്രധാന വേഷത്തിലുണ്ട്. രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിലെ നായിക. അക്കിനേനി നാഗാർജുന ഡിഎൻഎസിൽ കാമിയോ റോളിൽ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ALSO READ: ധനുഷും നാഗാർജുനയും ഒന്നിക്കുന്നു; ഡിഎന്‍എസ് ചിത്രീകരണം തുടങ്ങി

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്നാണ് 'DNS' നിർമിക്കുന്നത്. സൊണാലി നാരംഗ് ആണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

Last Updated : Feb 20, 2024, 5:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.