ETV Bharat / entertainment

ധനുഷിന്‍റെ 'രായൻ' ടീസർ വരുന്നു?; ആരാധകരെ ആവേശത്തിലാക്കി റിപ്പോർട്ടുകൾ - Raayan Teaser release - RAAYAN TEASER RELEASE

ധനുഷ് സംവിധാനം ചെയ്യുന്ന 'രായൻ', താരത്തിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണ്.

DHANUSHS DIRECTORIAL RAAYAN  RAAYAN RELEASE  ധനുഷ് രായൻ സിനിമ  RAAYAN MOVIE UPDATE
Raayan Teaser
author img

By ETV Bharat Kerala Team

Published : Apr 8, 2024, 7:42 PM IST

നുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'രായൻ'. ധനുഷ് തന്നെയാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും. തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ ധനുഷ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ടീസർ റിലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

തമിഴ് പുതുവർഷത്തോട് (പുത്താണ്ട്) അനുബന്ധിച്ച് ഏപ്രിൽ 14ന് ആയിരിക്കും 'രായൻ' ടീസർ പുറത്തുവിടുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ നിർമാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം ഒന്നുംതന്നെ നടത്തിയിട്ടില്ല. എന്നിരുന്നാലും പുത്താണ്ട് ദിനത്തിൽ ടീസർ എത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടീസറിൽ റിലീസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് 'രായൻ'.

തുടക്കത്തിൽ, ജൂണിലായിരുന്നു ഈ സിനിമയുടെ റിലീസ് ഷെഡ്യൂൾ ചെയ്‌തിരുന്നത്. എന്നാൽ കമൽ ഹാസൻ - ഷങ്കർ കൂട്ടുകെട്ടിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ഇന്ത്യൻ 2'വിന്‍റെ റിലീസ് 'രായന്' വിലങ്ങുതടിയാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. 'രായൻ' നിർമ്മാതാക്കൾ നേരത്തെ ആസൂത്രണം ചെയ്‌തതുപോലെ മുന്നോട്ട് പോകുമോ അതോ മറ്റൊരു റിലീസ് തീയതി തെരഞ്ഞെടുക്കുമോ എന്ന് കണ്ടറിയണം.

ധനുഷ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'രായനി'ൽ എസ് ജെ സൂര്യ, പ്രകാശ് രാജ്, കാളിദാസ് ജയറാം, നിത്യ മേനോൻ, ദുഷാര വിജയൻ, സുന്ദീപ് കിഷൻ, അപർണ ബാലമുരളി എന്നിങ്ങനെ വൻ താരനിരയുമുണ്ട്. ഒപ്പം ധനുഷിന്‍റെ സഹോദരനും സംവിധായകനും തിരക്കഥാകൃത്തുമായ സെൽവരാഘവനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

വടക്കൻ ചെന്നൈയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഗ്യാങ്സ്റ്റർ ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരുന്നു. ത്രസിപ്പിക്കുന്ന ലുക്കിലായിരുന്നു ധനുഷ് പോസ്റ്ററിൽ. ധനുഷിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയായ 'രായൻ' സണ്‍ പിക്‌ചേഴ്‌സ് ആണ് നിർമിക്കുന്നത്.

എ ആര്‍ റഹ്‍മാനാണ് ഈ സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഓം പ്രകാശാണ്. അതേസമയം ദേശീയ അവാർഡ് ജേതാവായ ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന 'കുബേര' സിനിമയുടെ ചിത്രീകരണത്തിലാണ് നിലവിൽ ധനുഷ്. തെലുഗു സൂപ്പർ താരം നാഗാർജുനയും ഈ സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. രശ്‌മിക മന്ദാനയാണ് 'കുബേര'യിൽ നായികയായി എത്തുന്നത്.

ALSO READ: ധനുഷിന്‍റെ 'രായനി'ൽ മലയാളികളുടെ പ്രിയതാരവും; ക്യാരക്‌ടർ പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.