ETV Bharat / entertainment

രജനികാന്തിനേക്കാള്‍ നൂറിരട്ടി ലാളിത്യമുള്ളവള്‍, മുന്‍ ഭാര്യ ഐശ്വര്യയെ പ്രകീര്‍ത്തിച്ച് ധനുഷ്; ഇരുവരും വീണ്ടും ഒന്നിക്കുമെന്ന് സൂചന - DHANUSH PRAISES EX WIFE AISHWARYA

ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്ന് സൂചന.

AISHWARYA RAJINIKANTH AND DHANUSH  DHANUSH AND RAJINIKANTH  ഐശ്വര്യ രജനികാന്ത് ധനുഷ്  ധനുഷ് വിവാഹ മോചനം
Dhanush And Aishwarya Rajinikanth (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 22, 2024, 12:56 PM IST

18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുകൊണ്ട് തമിഴ് നടന്‍ ധനുഷും രജനികാന്തിന്‍റെ മകള്‍ ഐശ്വര്യയും പിരിയുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. രണ്ട് വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചതിന് ശേഷമാണ് സംവിധായിക ഐശ്വര്യ രജനികാന്തും ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ കഴിഞ്ഞ ഏപ്രിലില്‍ എത്തിയത്. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരുന്നതെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

2022 ജനുവരിയിലാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന തീരുമാനം സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മുന്‍ ഭാര്യയെ കുറിച്ച് ഇരുവരുടേയും ആദ്യ കൂടിക്കാഴ്‌ചയെ കുറിച്ച് ഓര്‍ത്തെടുത്തിരിക്കുകയാണ് ധനുഷ്. മാത്രമല്ല രജനികാന്തിനേക്കാള്‍ പത്തിരട്ടി ലാളിത്യമുള്ളയാളാണ് ഐശ്വര്യയെന്ന് ധനുഷ് ഐശ്വര്യയെ പ്രകീര്‍ത്തിക്കുകയും ചെയ്‌തു. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്‍റെ പ്രതികരണം.

രജനികാന്തിന്‍റെ മകളാതുകൊണ്ടാണോ മുന്‍ഭാര്യയോടുള്ള താല്‍പര്യത്തിന് കാരണം എന്നായിരുന്നു അഭിമുഖത്തിനിടെയുള്ള ചോദ്യം. "ഞാന്‍ അവളെ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്‌ടമായിരുന്നു. അവളുടെ അച്ഛന്‍ (രജനികാന്ത്) സിംപിളാണെന്ന് നിങ്ങള്‍ക്ക് തോന്നുവെങ്കില്‍ ഐശ്വര്യ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്. ഐശ്വര്യ എല്ലാവരേയും തുല്യരായി കാണുന്നു. ആരുമായും ചങ്ങാത്തം കൂടും. അവള്‍ ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു എന്നതും എനിക്കിഷ്‌ടമാണ്".ധനുഷ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഇരുവരുടെയും വിവാഹ മോചന കേസിന്‍റെ വാദം ഒക്‌ടോബര്‍ 9 നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഐശ്വര്യയും ധനുഷും ഈ ദിവസം കോടതിയില്‍ ഹാജരായില്ല. ഇതോടെ ചെന്നൈ പ്രിന്‍സിപ്പല്‍ കുടുംബ കോടതി ജഡ്‌ജി ശുഭദേവി കേസ് ഒക്ടോബര്‍ 19 ലേക്ക് മാറ്റിയിരുന്നു. ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രകാരം ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്നാമ് വിവരം.

വലിയ ആഘോഷങ്ങോളോടെയാണ് ഐശ്വര്യ രജനികാന്തും ധനുഷും വിവാഹിതരായത്. 2006 ലാണ് ഈ ദമ്പതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പിന്നീട് 2010 ല്‍ ഇളയ മകന്‍ ലിങ്കയും ജനിച്ചു.

Also Read:ആദ്യം വധ ഭീഷണി, പിന്നാലെ ക്ഷമാപണം; സല്‍മാന്‍ ഖാനെ വധിക്കുമെന്ന് പറഞ്ഞയാള്‍ മാപ്പ് പറഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.