ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ 'കുബേര' (Kubera). സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ശിവരാത്രി ദിവസമായ ഇന്നലെയാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത് (Dhanush's Kubera first look poster out).
ആത്മീയത നിറഞ്ഞ് നിൽക്കുന്നതാണ് കുബേരയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ധനുഷിന്‍റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നിൽക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ എന്ത് കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ആകാംക്ഷ നിറഞ്ഞ് നിൽക്കുകയാണ്.
നാഗാർജുന അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചും ആരാധകർ ആകാംക്ഷയിലാണ്. എന്നാൽ നാഗാർജുനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും. രശ്‌മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്.
ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്‌ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിങ്: വാൾസ് ആൻഡ് ട്രൻഡ്‌സ്, പിആർഒ: ശബരി