ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. സെപ്റ്റംബറില്‍ കുഞ്ഞതിഥി എത്തുമെന്നാണ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നത്.
ഇപ്പോഴിതാ നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിരിക്കുന്നത്.
തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടി കൂടിയാണ് ദീപികയുടെ ഈ പുത്തന്‍ ചിത്രങ്ങള്‍. ചിത്രങ്ങളില്‍ ദീപികയ്‌ക്ക് ഒപ്പമിരിക്കുന്ന രണ്‍വീറിനെയും കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങള്‍. നാല് ഔട്ട്ഫിറ്റുകളിലാണ് ചിത്രങ്ങളില്‍ ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍, തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഗര്‍ഭിണിയായ ശേഷവും ദീപിക പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നൊക്കെ ദീപിക ഗര്‍ഭിണി അല്ലെന്ന തരത്തിലുള്ള പരിഹാസങ്ങള്‍ വന്നിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത 'കല്‍ക്കി എഡി 2898' ആണ് ദീപിക ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം.
2018 നവംബര്‍ 14ന് ഇറ്റലിയില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീറിന്‍റെയും വിവാഹം. 2013ല്‍ റിലീസ് ചെയ്‌ത 'ഗോലിയോം കി രാസലീല രാം-ലീല' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ദീപികയും രണ്‍വീറും പരിചയപ്പെടുന്നതും അടുക്കുന്നതും.