സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് അപര്‍ണ ദാസ്. വിജയ്‌യ്‌ക്കൊപ്പം 'ബീസ്‌റ്റ്' എന്ന ചിത്രത്തിലും 'ഡാഡ' എന്ന ചിത്രത്തിലും അഭിനയിച്ച അപര്‍ണയ്ക്ക് തമിഴ്‌നാട്ടിലും നിരവധി ആരാധകരുണ്ട്. നടന്‍ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ അപര്‍ണയുടെ 29-ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ഭര്‍ത്താവ് ദീപക് പറമ്പോല്‍. അതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ദീപക്ക് അപര്‍ണയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും ഒന്നിച്ചത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് അപര്‍ണ. 'മനോഹരം' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
'ആദികേശവ'യിലൂടെ കഴിഞ്ഞ വര്‍ഷം തെലുഗുവിലും അരങ്ങേറ്റം നടത്തിയിരുന്നു. 'സീക്രട്ട് ഹോം' ആണ് അവസാനം റിലീസിനെത്തിയ സിനിമ. 'മാളികപ്പുറം' ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് അടുത്ത പ്രൊജക്‌ട്. 'മാളികപ്പുറം' എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്‌ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണയും അര്‍ജുന്‍ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിനീത് ശ്രീനിവാസന്‍റെ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ സിനിയില്‍ എത്തുന്നത്. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി ടെക്, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അടുത്തിടെ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിലും ദീപക് അഭിനയിച്ചിരുന്നു.
Also Read: ചലച്ചിത്ര താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരായി