ETV Bharat / entertainment

'ഇത്രമേല്‍ വിനയവും താഴ്‌മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല':ടി എന്‍ പ്രതാപന്‍ - T N Prathapan meets Asif Ali - T N PRATHAPAN MEETS ASIF ALI

മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ആസിഫ് അലിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ആസിഫുമായുള്ള വീഡിയോ പങ്കുവച്ച് നേതാവ്.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Entertainment Team

Published : Oct 1, 2024, 12:05 PM IST

ഓണം റിലീസായെത്തി മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുന്ന ചിത്രമാണ് ആസിഫ് അലി നായകനായ 'കിഷ്‌കിന്ധാ കാണ്ഡം'. ചിത്രത്തില്‍ മികച്ച പ്രകടനമാണ് ആസിഫ് അലി കാഴ്‌ച വച്ചത്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ ആസിഫ് അലിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

ആസിഫ് അലിയെ നേരില്‍ കണ്ടതിന്‍റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയിലൂടെ ടിന്‍ എന്‍ പ്രതാപന്‍ പങ്കുവച്ചത്. തളിക്കുളത്ത് സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് ടിന്‍ പ്രതാപന്‍ ആസിഫിനെ കണ്ടത്.

'കിഷ്‌കിന്ധാ കാണ്ഡം' കണ്ടതില്‍ പിന്നെ ആസിഫ് അലിയെ കാണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇത്രമേല്‍ വിനയവും താഴ്‌മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല എന്ന ഹൃദ്യമായ കുറിപ്പും ടി എന്‍ പ്രതാപന്‍ പങ്കുവച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ടി എന്‍ പ്രതാപന്‍റെ കുറിപ്പ്

നമ്മുടെ നാട്ടിൽ ഇത്രയും പ്രിയപ്പെട്ട ഒരാൾ വന്നിട്ട് കാണാതിരുന്നത് എങ്ങനെയാണ്! ‘കിഷ്‌കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു.

പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു തളിക്കുളത്ത് ആസിഫ് അലി. ഷോട്ടുകൾക്കിടയിലെ വിശ്രമവേളകളിൽ കാണാനാണ് സൗകര്യപ്പെട്ടത്.

അത് കഥാപാത്രമായി മാറാനുള്ള അഭിനേതാക്കളുടെ ശ്രമങ്ങളെ ബാധിക്കുമോന്നായിരുന്നു എന്‍റെ ആശങ്ക. പക്ഷെ, ഷൂട്ടിങ്ങിനിടെ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ എന്നും ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ആസിഫ് പറഞ്ഞപ്പോൾ ആ ആശങ്ക മാറി.

സംസാരത്തിനിടെ ആസിഫ് പറഞ്ഞതിന്‍റെ പൊരുളും എനിക്ക് മനസിലാകുകയായിരുന്നു. അത്രമേൽ വിനയവും താഴ്‌മയുമുള്ള ഒരു ’താര’ത്തെ കാണുക എളുപ്പമല്ല.

ആസിഫിന്‍റെ വിജയങ്ങൾക്ക് പിന്നിൽ ഈ വിനയമാകണം ശക്തി.രസകരമായ ഈ നിമിഷങ്ങൾ ഏറ്റവും പ്രിയപ്പെട്ട ഒരു സൗഹൃദം എനിക്ക് സമ്മാനിക്കുകയായിരുന്നു.

Also Read:ആകാംക്ഷയോടെ ആരാധകര്‍; 'വേട്ടയ്യന്‍' സാമ്പിള്‍ വെടിക്കെട്ട് ഒക്‌ടോബര്‍ 2 ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.