നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന സംവിധാനം ചെയ്‌ത ചിത്രമാണ് 'സിക്കാഡ'. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ നിര്‍മിച്ച ചിത്രം ഓഗസ്‌റ്റ് ഒണ്‍പതിനാണ് റിലീസിനെത്തിയത്. പാന്‍ ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ഇപ്പോഴിതാ സിനിമയുടെ വിജയം ആഘോഷിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'സിക്കാഡ'യുടെ 25-ാം ദിനാഘോഷവും കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഒരു മണാലി യാത്രയിലാണ് 'സിക്കാഡ'യുടെ കഥ സംവിധായകന്‍റെ മനസ്സിൽ രൂപപ്പെടുന്നത്. അപകടകരമായ നാട്ടിലേയ്‌ക്കുള്ള യാത്രയിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രതികാരവും പ്രതിഷേധവുമാണ് ചിത്രത്തിന്‍റെ ആശയം. സിനിമയുടെ ബജറ്റ് പരിമിതമായിരുന്നെങ്കിലും വളരെയധികം പരീക്ഷണങ്ങളാണ് ഈ ചിത്രത്തില്‍ സംവിധായകൻ നടത്തിയിരിക്കുന്നത്.
'സിക്കാഡ'യില്‍ 24 ഗാനങ്ങളാണ് ഉള്ളത്. കൂടുതല്‍ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രമെന്ന വിശേഷണവും 'സിക്കാഡ'യ്‌ക്കുണ്ട്. രജിത് മേനോൻ, ഗായത്രി മയൂര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയത്. കോർപ്പറേറ്റ് പശ്ചാത്തലത്തിൽ നിന്നും കടന്നു വന്ന വന്ദന മേനോൻ ആണ് സിനിമയുടെ നിർമ്മാണം.
നവീന്‍ രാജാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് ഷൈജിത്ത് കുമരനയും നിര്‍വ്വഹിച്ചു. ഗാനരചന - വിവേക് മുഴക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് കെ മത്തായി, ഓഡിയോഗ്രാഫി - ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റർ - സുജിത് സുരേന്ദ്രൻ, ശബ്‌ദമിശ്രണം - ഫസല്‍ എ ബക്കര്‍, സ്റ്റുഡിയോ - എസ്‌എ സ്റ്റുഡിയോ, കലാസംവിധാനം - ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം - ജെസിയ ജോര്‍ജ്, നൃത്തസംവിധാനം - റ്റീഷ്യ, മേക്കപ്പ് - ജീവ, കോ-പ്രൊഡ്യൂസര്‍ - ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ, സ്റ്റില്‍സ് - അലന്‍ മിഥുൻ, പോസ്റ്റര്‍ ഡിസൈന്‍ - മഡ് ഹൗസ്, പിആര്‍ഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചു.