ETV Bharat / entertainment

'മലയാള സിനിമയിലെ തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു'; അതീവ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി - Pinarayi Vijayan remembers Ponnamma

author img

By ETV Bharat Entertainment Team

Published : 3 hours ago

Updated : 3 hours ago

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചന കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി..

മുഖ്യമന്ത്രി പിണറായി വിജയന്‍  കവിയൂർ പൊന്നമ്മ  PINARAYI VIJAYAN  PINARAYI VIJAYAN ON PONNAMMA DEATH
Pinarayi Vijayan on Kaviyoor Ponnamma s death (ETV Bharat)

നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി.

ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

'മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്‌കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ച കെപിഎസിയിലാണ്. തുടർന്ന് മറ്റ് പല പ്രധാന നാടക സമിതികളിലും പ്രവർത്തിച്ച അവർ, 'മൂലധനം', 'പുതിയ ആകാശം പുതിയ ഭൂമി' തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്‌മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന് അവർ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗല്‍ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്‍മയത്വത്തോടെ അവതരിപ്പിച്ച അമ്മ വേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്‌മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടക ലോകത്തിൻ്റെയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു.' -മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

Also Read: 'ഒറ്റയ്‌ക്കുള്ള ജീവിതം, കൂട്ടിന് പട്ടിയും പൂച്ചയും, താര റാണിയെ പോലുള്ള അമ്മ താരം'; തൊണ്ട ഇടറി ഉര്‍വ്വശി - Urvashi remembers Kaviyoor Ponnamma

Last Updated : 3 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.