ETV Bharat / entertainment

കാൻ മാമാങ്കം കഴിഞ്ഞു; ആരാധ്യയ്‌ക്കൊപ്പം മുംബൈയിലേക്ക് മടങ്ങി ഐശ്വര്യ റായ് - Aishwarya Rai Bachchan at Cannes - AISHWARYA RAI BACHCHAN AT CANNES

ഇത്തവണ കാനിലെ താരത്തിന്‍റെ വസ്‌ത്രങ്ങൾ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

CANNES FILM FESTIVAL 2024  AISHWARYA RAI BACHCHAN CANNES LOOK  AISHWARYA RAI AIRPORT LOOK  AISHWARYA RAI WITH AARADHYA
Aishwarya Rai (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 1:37 PM IST

2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ഞായറാഴ്‌ച മുംബൈയിലേക്ക് മടങ്ങി ബോളിവുഡ് ഐക്കൺ ഐശ്വര്യ റായ് ബച്ചൻ. ലോറിയലിൻ്റെ ലോകമെമ്പാടുമുള്ള ബ്രാൻഡ് അംബാസഡർ കൂടിയായ ഐശ്വര്യ, ഫാൽഗുനി ഷെയ്ൻ പീക്കോക്ക് രൂപകൽപ്പന ചെയ്‌ത ഗൗൺ ധരിച്ചാണ് ഇക്കുറി കാനിന്‍റെ റെഡ് കാർപ്പെറ്റിൽ തിളങ്ങിയത്. ഇപ്പോഴിതാ ഇവർ തന്നെ ഒരുക്കിയ വസ്‌ത്രത്തിൽ ഒരിക്കൽ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

ഫാൽഗുനിയും ഷെയ്ൻ പീക്കോക്കും ഡിസൈൻ ചെയ്‌ത മൾട്ടി കളർ കോട്ടിലാണ് ഐശ്വര്യ നാട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടെ പകർത്തിയ മകൾക്കൊപ്പമുള്ള താരത്തിന്‍റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുംബൈ വിമാനത്താവളത്തിൽ നിലയുറപ്പിച്ച പാപ്പരാസികളാണ് എയർപോർട്ട് ലുക്ക് പകർത്തിയത്. കറുത്ത നിറത്തിലുള്ള സൺഗ്ലാസും ഐശ്വര്യ ധരിച്ചിട്ടുണ്ട്. താരത്തിൻ്റെ ഫാൻസ് പേജുകളിലും പാപ്പരാസി അക്കൗണ്ടുകളിലുമെല്ലാം ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

മെയ് 16നാണ് കാനിൻ്റെ 77-ാമത് എഡിഷനിനായി മകൾക്കൊപ്പം ഐശ്വര്യ യാത്ര തിരിച്ചത്. ഇതിനിടെ താരത്തിന്‍റെ വലതുകൈയിലെ പ്ലാസ്റ്റർ ആരാധകരെ ആശങ്കയിലാക്കി. ഐശ്വര്യയുടെ കൈത്തണ്ട ഒടിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രാൻസിലേക്ക് പോകുന്നതിന് മുമ്പ്, ഐശ്വര്യ സ്‌പെഷ്യലിസ്റ്റുകളുമായും ഡോക്‌ടർമാരുമായും സംസാരിച്ചിരുന്നു എന്നും കാനിൽ നിന്ന് മടങ്ങിയതിന് ശേഷം സർജറി നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പരിക്കുകൾക്കിടയിലും ഉത്തരവാദിത്തങ്ങളോടുള്ള താരത്തിന്‍റെ അർപ്പണബോധത്തെ പ്രശംസിക്കുകയാണ് ആരാധകർ.

അതേസമയം ഈ വർഷം റെഡ് കാർപ്പെറ്റിനായി തെരഞ്ഞെടുത്ത ഐശ്വര്യ റായിയുടെ വസ്‌ത്രങ്ങൾ ആരാധകരിൽ നിന്ന് വലിയ അംഗീകാരം നേടിയില്ല. ഫെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ കറുപ്പും വെള്ളയും ​ഗോൾഡൻ നിറവും ഇടകലർന്ന ഗൗണിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ലുക്കിനായി വെള്ളിയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണാണ്‌ താരം തെരഞ്ഞെടുത്തത്‌. എന്നാൽ ഈ വസ്‌ത്രങ്ങൾ താരത്തിന്‍റെ സൗന്ദര്യത്തോട് നീതി പുലർത്തിയില്ലെന്ന് ആയിരുന്നു പ്രധാന വിമർശനം. എക്‌സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം ഉൾപ്പടെ സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി ഇത്തരം ചർച്ചകൾ ട്രെൻഡിങ്ങായിരുന്നു.

അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വിമർശനങ്ങൾക്ക് മറുപടി നൽകിയിരുന്നു. തൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ ഷെയ്‌നും ഫാൽഗുനി പീക്കോക്കുമാണ് ഓട്ട്‌ഫിറ്റ് രൂപകൽപ്പന ചെയ്‌തതെന്നും തനിക്കത് മാന്ത്രികമായിരുന്നു എന്നുമായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

രാജ്യാന്തര ചലച്ചിത്രമേളയിൽ 21-ാം തവണയാണ് ഐശ്വര്യ പങ്കെടുക്കുന്നത്. 2002-ൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ദേവദാസിൻ്റെ പ്രീമിയർ മുതൽ കാനിലെ പതിവ് സാന്നിധ്യമായി ഐശ്വര്യ മാറി. സ്വർണ ആക്‌സസറികളുള്ള നീത ലുല്ല സാരിയിലായിരുന്നു ഐശ്വര്യയുടെ കാനിലെ അരങ്ങേറ്റം. വർഷങ്ങൾക്കിപ്പുറവും കാനിലെ ഐശ്വര്യ റായിയുടെ പുത്തൻ ലുക്ക് എന്താകുമെന്ന് അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.

ALSO READ: ഇതെന്താ ...അലുമിനിയം ഫോയിൽ ബ്രാൻഡിന്‍റെ പരസ്യമോ?; കാനിലെ ഐശ്വര്യ റായിയുടെ ലുക്കിന് വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.