ETV Bharat / entertainment

കാൻ 2024: സിനിമ ഗാലയിൽ തിളങ്ങി കിയാര അദ്വാനി, കണ്ണഞ്ചിപ്പിക്കും ലുക്ക് ഇതാ... - Kiara representing India at RSIFF - KIARA REPRESENTING INDIA AT RSIFF

വിമൻ ഇൻ സിനിമ ഗാല ഡിന്നറിൽ മനോഹരമായ ഗൗണിൽ ശ്രദ്ധയാകർഷിച്ച് കിയാര അദ്വാനി. കാണാം വൈറൽ ഫോട്ടോകൾ.

CANNES 2024  CANNES FILM FESTIVAL 2024  KIARA ADVANI CANNES LOOK  കിയാര അദ്വാനി കാൻ 2024
Kiara Advani at Cannes 2024 (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 19, 2024, 11:27 AM IST

റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫൗണ്ടേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരം കിയാര അദ്വാനി 2024 കാൻ വേദിയിൽ. വുമൺ ഇൻ സിനിമ ഗാല ഡിന്നറിൽ അതിശയിപ്പിക്കുന്ന ഗൗൺ ധരിച്ചാണ് താരം എത്തിയത്. കാനിലെ ഫ്രഞ്ച് റിവിയേരയിൽ നടന്നുകൊണ്ടിരിക്കുന്ന റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫൗണ്ടേഷൻ (RSIFF) ഫെസ്റ്റിവലിൽ തിളങ്ങാൻ പിങ്ക്, ബ്ലാക്ക് നിറങ്ങളിലുള്ള ഗൗണാണ് താരം തെരഞ്ഞെടുത്തത്. ഏതായാലും കിയാരയുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

ഫെസ്റ്റിവലിനിടെ പകർത്തിയ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടിട്ടുണ്ട്. റെഡ് കാർപ്പെറ്റിലെ കിയാരയുടെ പുതിയ ലുക്കും ഇതോടെ സൈബറിടത്തിൽ ചർച്ചയായി. താരത്തിന്‍റെ പുത്തൻ ഫോട്ടോകൾക്കും പോസുകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ.

CANNES 2024  CANNES FILM FESTIVAL 2024  KIARA ADVANI CANNES LOOK  കിയാര അദ്വാനി കാൻ 2024
കിയാര അദ്വാനി കാനിൽ (Source: ETV Bharat Network)

അതേസമയം റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫൗണ്ടേഷൻ്റെ വുമൺ ഇൻ സിനിമ ഗാല ഡിന്നറിൽ, ലോകമെമ്പാടുമുള്ള വിവിധ വിനോദ - വ്യവസായ മേഖലകളിൽ നിന്നുള്ള ഒട്ടേറെ പ്രമുഖരാണ് പങ്കെടുക്കുന്നത്. ഇവർക്കിടയിൽ തന്‍റെ വേറിട്ട സ്റ്റൈൽ സ്റ്റേറ്റ്‌മെന്‍റുകൾകൊണ്ട് തിളങ്ങുകയാണ് കിയാര. പിങ്ക്, കറുപ്പ് നിറത്തിലുള്ള സിൽക്ക് ഗൗൺ താരത്തിന് കൂടുതൽ മിഴിവേകി. ഒപ്പം മിനിമൽ മേക്കപ്പും ആക്‌സസറീസും അഴക് ഇരട്ടിയാക്കി.

തറയോളം നീളമുള്ള ഗൗണിന് പുറകിൽ ഒരു വലിയ പിങ്ക് വില്ലു ഘടിപ്പിച്ചിരുന്നത് കാണാം. ഉയർന്ന ബണ്ണിൽ മുടി സ്റ്റൈൽ ചെയ്‌ത താരം ഡയമണ്ട് നെക്‌ലേസും കറുത്ത ലേസ് കയ്യുറകളും ജോഡിയാക്കി. ഇവാ ലോംഗോറിയ, റിച്ചാർഡ് ഗെർ, നവോമി കാംബെൽ തുടങ്ങിയ രാജ്യാന്തര താരങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു.

ലീ സെയ്‌ഡൗക്‌സ്, വിൻസെൻ്റ് ലിൻഡൺ, ലൂയിസ് ഗാരൽ, റാഫേൽ ക്യുനാർഡ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്വെൻ്റിൻ ഡ്യൂപ്പിയൂക്‌സിൻ്റെ ലെ ഡ്യൂക്‌സിം ആക്റ്റിൻ്റെ (ദി സെക്കൻഡ് ആക്‌ട്) ലോക പ്രീമിയറോടെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ ചൊവ്വാഴ്‌ച രാത്രി ആരംഭിച്ചത്. ഐശ്വര്യ റായ് ബച്ചൻ, ശോഭിത ധൂലിപാല, അദിതി റാവു ഹൈദരി എന്നിവരാണ് കാനിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ നടിമാർ.

ALSO READ: ഇതെന്താ ...അലുമിനിയം ഫോയിൽ ബ്രാൻഡിന്‍റെ പരസ്യമോ?; കാനിലെ ഐശ്വര്യ റായിയുടെ ലുക്കിന് വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.