വരവറിയിച്ചത് മുതൽ ആരാധകർക്കിടയിൽ പ്രധാന ചർച്ചാവിഷയമായ ചിത്രമാണ് ഭ്രമയുഗം (Bramayugam). ചിത്രത്തിന്‍റെ ആദ്യ ദിന കലക്ഷൻ റിപ്പോർട്ടുകൾ ഇപ്പോഴിതാ പുറത്തുവന്നിരിക്കുകയാണ്. രാഹുൽ സദാശിവൻ (Rahul Sadasivan) സംവിധാനം ചെയ്‌ത ചിത്രം റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ മികച്ച കലക്ഷന്‍ നേടി.
ഇൻഡസ്ട്രി ട്രാക്കിംഗ് സൈറ്റായ സാക്‌നിൽക് (Industry tracker Sacnilk) റിപ്പോർട്ട് പ്രകാരം ആദ്യ ദിനം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 3.10 കോടിയാണ് ഭ്രമയുഗം നേടിയത്. സാക്‌നിൽക്കിൻ്റെ സ്ഥിതിവിവര കണക്കുകൾ പ്രകാരം, ഇന്നലെ ചിത്രം 46.52% ഒക്യുപെൻസി നിരക്ക് രേഖപ്പെടുത്തി. മോണിംഗ് ഷോകളിൽ സിനിമയുടെ ഒക്യുപെൻസി 41.44% ആയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഉച്ചകഴിഞ്ഞുള്ള ഷോകളിൽ 33.89%, ഈവനിംഗ് ഷോകളിൽ 46.46% എന്നിങ്ങനെയും ആയിരുന്നു ഒക്യുപെൻസി. എന്നാൽ, രാത്രി ഷോകളിൽ 64.27% ആയി ഒക്യുപെൻസി വർധിച്ചു. ബെംഗളൂരു ആണ് ഏറ്റവും കൂടുതൽ ഷോകള്‍ നടക്കുന്ന നഗരം. 158 ഷോകളാണ് ബെംഗളൂരുവിൽ നടക്കുന്നത്. കൊച്ചിയിൽ 128 ഷോകളും തിരുവനന്തപുരത്ത് 115 ഷോകളുമുണ്ട്.
Also read: 'സ്റ്റൈല് സ്റ്റൈല് താൻ, ഇത് സൂപ്പർ സ്റ്റൈല് താൻ' ; ആരാധകരെ ഞെട്ടിച്ച് വീണ്ടും മമ്മൂട്ടി
മമ്മൂട്ടിയെ (Mammootty) കൂടാതെ, അർജുൻ അശോകൻ (Arjun Ashokan), സിദ്ധാർഥ് ഭരതൻ (Sidharth Bharathan) എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. റിലീസ് ചെയ്‌തത് മുതൽ നിരൂപക പ്രശംസ നേടിയതിനാൽ വാരാന്ത്യത്തിൽ ചിത്രത്തിൻ്റെ കലക്ഷൻ വർധിക്കുമെന്നാണ് പ്രതീക്ഷ. മലയാളത്തിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്‌തത്.
Also read: പഴയ കാര്യങ്ങളെനിക്കറിയില്ല, ഞാനീ അടുത്തകാലത്ത് ജനിച്ചയാളാണ് : മമ്മൂട്ടി
മുൻവിധിയില്ലാതെ സിനിമ കാണാനെത്തണമെന്നാണ് ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന പ്രസ്‌മീറ്റിനിടെ മമ്മൂട്ടി പറഞ്ഞത്. ബ്ലാക്ക് ആൻഡ് വൈറ്റായാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. വൈനോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.