ETV Bharat / entertainment

ബിരിയാണിക്ക് ശേഷം തിയറ്റർ; സജിൻ ബാബു ചിത്രത്തിൽ നായികയായി റിമ കല്ലിങ്കൽ - Theatre The Myth of Reality - THEATRE THE MYTH OF REALITY

'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' ഫസ്റ്റ് ലുക്കും പുറത്ത്, പോസ്റ്ററിൽ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് റിമ കല്ലിങ്കൽ.

RIMA KALLINGAL IN THEATRE  ബിരിയാണി സംവിധായകന്‍റെ പുതിയ ചിത്രം  സജിൻ ബാബു റിമ കല്ലിങ്കൽ സിനിമ  SAJIN BABU NEW FILM AFTER BIRIYAANI
Rima Kallingal (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 9:32 PM IST

ട്ടനവധി അന്താരാഷ്‌ട്ര - ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'ബിരിയാണി'ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ സജിൻ ബാബു എത്തുന്നു. 'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' എന്നാണ് സജിൻ ബാബുവിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര്. ഈ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തുവന്നിട്ടുണ്ട്.

റിമ കല്ലിങ്കലാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. വേറിട്ട ലുക്കിലുള്ള റിമയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ. സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

അഞ്ജന - വാർസിന്‍റെ ബാനറിൽ അഞ്ജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്നാണ് 'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി' സിനിമയുടെ നിർമാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ച 'തെക്ക് വടക്ക്' ചിത്രത്തിന് ശേഷം ഈ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന സിനിമയാണിത്. ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് യാഥാർഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ഈ സിനിമയുടെ പ്രമേയമെന്ന് സംവിധായകൻ സജിൻ ബാബു പറയുന്നു.

വൈറൽ യുഗത്തിന്‍റെ കഥയാണിതെന്നും തിയേറ്ററുകളിലൂടെ ചിത്രം ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹമെന്നും നിർമാതാവ് അഞ്ജന ഫിലിപ്പ് വ്യക്തമാക്കി. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്‌റ്റിവൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണമെന്നും അവർ കൂട്ടിച്ചേർത്തു. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് ഈ സിനിമയെന്ന് സഹനിർമാതാവ് വി എ ശ്രീകുമാറും പറയുന്നു.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്‌റ്റിവൽ അവാർഡ്, കേരള സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയവ നേടിക്കൊടുത്ത സിനിമയായിരുന്നു സജിൻ ബാബുവിന്‍റെ 'ബിരിയാണി'. ഏറെ ലോക ശ്രദ്ധ നേടാനും ഈ ചിത്രത്തിനായി. ലോകത്തെമ്പാടുമായി നൂറ്റിയൻപതലധികം ഫിലിം ഫെസ്‌റ്റിവലുകളിൽ പ്രദർശിപ്പിച്ച സിനിമ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പടെ നാൽപ്പത്തഞ്ചിലേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. നിരവധി അന്താരാഷ്‌ട്ര - ദേശീയ പുരസ്‌കാരങ്ങൾ നേടിയ 'അസ്‌തമയം വരെ' (Unto the Dusk), 'അയാൾ ശശി' തുടങ്ങിയ സിനിമകളും സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ചവയാണ്.

അതേസമയം 'തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ രചനയും നിർവഹിച്ചിരിക്കുന്നത് സജിൻ ബാബു തന്നെയാണ്. ശ്യാമപ്രകാശ് എം എസ് ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് അപ്പു എൻ ഭട്ടതിരിയും നിർവഹിക്കുന്നു. സയീദ് അബ്ബാസാണ് സംഗീത സംവിധാനം.

സിങ്ക് സൗണ്ട് : ഹരികുമാർ മാധവൻ നായർ, ആർട്ട് : സജി ജോസഫ്, കോസ്‌റ്റ്യൂംസ് : ഗായത്രി കിഷോർ, വിഎഫ്എക്‌സ് : പ്രശാന്ത് കെ നായർ, പ്രോസ്‌തെറ്റിക് & മേക്കപ്പ് : സേതു ശിവാനന്ദൻ - ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ : സുഭാഷ് ഉണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : അജിത്ത് സാഗർ, ഡിസൈൻ : പുഷ്360.

ALSO READ: പുതുമുഖങ്ങൾ അണിനിരക്കുന്ന 'മുറിവ്' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.