സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വാസ്‌തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച നടിക്കെതിരെ നിയപരമായ നേരിടുമെന്ന് നടി ബീന ആന്‍റണി. ഇന്‍ഡസ്‌ട്രിയില്‍ വന്ന കാലം മുതല്‍ അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ല. ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്‌ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങള്‍ ലഭിച്ചെതുന്നും ബീനാ ആന്‍റണി പറഞ്ഞു. താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രതികരിച്ചത്.
നേരത്തെ ബീന ആന്‍റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വീഡിയോയിലൂടെ ഒരു നടിയുടെ പേര് പറയാതെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി ഭാര്യ എന്ത് ചെയ്‌താലും കുഴപ്പമില്ല, മറ്റുള്ള സ്‌ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍ എന്നാണ് ആ നടി പ്രതികരിച്ചത്. മനോജിന്‍റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വീഡിയോ പങ്കുവയ്‌ക്കാമെന്നും ആ നടി പറഞ്ഞു. ഇതിനെതിരെയാണ് ബീനാ ആന്‍റണി രംഗത്ത് വന്നത്.
ബീന ആന്‍റണിയുടെ വാക്കുകള്‍
"ഞാനിപ്പോള്‍ വന്നത് ഒരു പുതിയ സംഭവത്തെ കുറിച്ച് സംസാരിക്കാനാണ്. ഒരു വീഡിയോ പുതുതായി ഇറങ്ങിയിട്ടുണ്ട്. അതില്‍ എന്‍റെ പേര പറഞ്ഞ് എന്നെ മെന്‍ഷന്‍ ചെയ്‌തുകൊണ്ട് വളരെ മോശമായിട്ടാണ് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ഹേമ കമ്മീഷനും അതുമായിട്ട് ബന്ധപ്പെട്ട ചൂടു പിടിച്ചിട്ടുള്ള കുറേ കാര്യങ്ങളൊക്കെ വന്നകൊണ്ടിരിക്കുകയാണല്ലോ. എല്ലാ നല്ലതിന് തന്നെയാണ്. പക്ഷേ അതിന്‍റെ ഇടയില്‍ കൂടി നമ്മുടെ ഇന്‍ഡസ്‌ട്രിയെ തകര്‍ക്കാനും കൂറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് വീഡിയോസ് ഒക്കെ കാണുമ്പോഴും അറിയാം. നമ്മള്‍ എല്ലാവരും വളരെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനങ്ങളാണ്. നെല്ലും പതിരും ഒക്കെ കണ്ടാല്‍ തിരിച്ചറിയാനൊക്കെ പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന സംശയം കൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനായിട്ടും നമ്മുടെ പുറകെ കല്ലെറിയാനായിട്ടും കുറേ പേരൊക്കെ നടക്കുന്നുണ്ട്. എന്നെ മനസ്സിലാക്കുന്നവര്‍ അതൊന്നും വിശ്വസിക്കുന്നില്ല എന്ന് എനിക്കറിയാം.
നടിയായിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറ കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്‍റണി ഒരു നടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കുറേ ആയി. ഞാന്‍ വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അംഗീകാരങ്ങള്‍ ഒക്കെ കിട്ടിയതാണ്. സ്‌റ്റേറ്റ് അവാര്‍ഡ് രണ്ടു മൂന്ന് വര്‍ഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടി എന്ന നിലയില്‍ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതലല്ലാതെ എന്നെപ്പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കൂറേ പിന്നാമ്പുറക്കഥകള്‍ പറഞ്ഞിട്ട് ആര്‍ട്ടിസ്‌റ്റായ ആയ ആളല്ല ഞാന്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നെ എന്തൊക്കെയോ തരത്തിലേക്ക് അവര്‍ മെന്‍ഷന്‍ ചെയ്‌തിട്ടുണ്ട്. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. അതൊക്കെ അവരുടെ സംസ്‌കാരം. അവരുടെ ഇതുവരെയുള്ള ജീവിതരീതികള്‍ ഒക്കെ അങ്ങനെയായിരിക്കും. അതിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്‌ടമാണ്. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ കേസുമായിട്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുകയാണ്. എന്‍റെ ഭര്‍ത്താവ് മനോജ് ഏതോ ഒരു വീഡിയോയില്‍ അവരെ പേര് പറയാതെ അവരുടെ കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് അവരും ഒരാളും കൂടി ഒരു ഓഡിയോ ക്ലിപ്പും പിന്നെ ഫേസ്‌ബുക്കിലും വളരെ മോശമായിട്ട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്.
33 വര്‍ഷമായി ഈ ഇന്‍ഡസ്‌ട്രിയില്‍ ഉള്ള ആളാണ്. ഇത്രയും വര്‍ഷം ഞാന്‍ ഒരു ജോലിയില്ലാതെയിരുന്നിട്ടില്ല. വേറെ ഏതെങ്കിലും വഴികളില്‍ കൂടി എന്‍റെ കുടുംബം പോറ്റേണ്ട അവസ്ഥ വന്നിട്ടില്ല. ഗര്‍ഭിണിയായിരുന്ന സമയത്ത് ഒന്നര മാസമാണ് ഞാന്‍ ആകെ റസ്‌റ്റ് എടുത്തത്. അത്രയേറെ വര്‍ക്കുകള്‍ എനിക്ക് ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല". ബീനാ ആന്‍റണി പറഞ്ഞു.