ETV Bharat / sports

അന്താരാഷ്ട്ര മത്സരങ്ങൾക്ക് ബുംറ ഉപയോഗിക്കുന്ന ഷൂവിന്‍റെ വില എത്രയാണെന്ന് അറിയാമോ? - JASPRIT BUMRAH

ആരോഗ്യം സംരക്ഷിക്കാൻ വിലയേറിയ മികച്ച ഉൽപ്പന്നങ്ങളാണ് കളിക്കാര്‍ ഉപയോഗിക്കുന്നത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ ഉപയോഗിക്കുന്ന ഷൂകളെ പറ്റി അറിയാം

ബുംറ ഉപയോഗിക്കുന്ന ഷൂ  ഇന്ത്യൻ താരം ജസ്പ്രീത് ബുംറ  INDIAN CRICKET TEAM  JASPRIT BUMRAH
Jasprit Bumrah (AP)
author img

By ETV Bharat Sports Team

Published : Oct 8, 2024, 5:15 PM IST

ഹൈദരാബാദ്: ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫിറ്റ്‌നെസ് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യം സംരക്ഷിക്കാൻ വിലയേറിയ മികച്ച ഉൽപ്പന്നങ്ങളാണ് കളിക്കാര്‍ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. മൂന്ന് ഫോർമാറ്റുകളിലായാണ് അദ്ദേഹം ടീം ഇന്ത്യക്കായി കളിക്കുന്നത്. നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തി ബംറ ടീമിന് വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

ബുംറയെപ്പോലുള്ള ഫാസ്റ്റ് ബൗളർമാർ ധരിക്കുന്ന ഷൂവിന്‍റെ കാര്യത്തിൽ വളരെ ശ്രദ്ധാലുക്കളാണ്. മൈതാനത്ത് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ ഷൂകൾക്ക് പ്രധാന പങ്കുണ്ട്.

ബുംറ മുൻനിര സ്‌പോർട്‌സ് ബ്രാൻഡായ ആസിക്‌സിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ക്രിക്കറ്റിനാവശ്യമായ പ്രത്യേക പാദരക്ഷകൾക്ക് കമ്പനി പ്രശസ്‌തമാണ്. ബുംറയെപ്പോലുള്ള ഫാസ്റ്റ് ബൗളർമാർക്ക് കൂടുതൽ സമയം പന്തെറിയാൻ ആവശ്യമായ ഗ്രിപ്പും കുഷ്യനിങ്ങും സ്ഥിരതയും ആസിക്‌സ് ക്രിക്കറ്റ് ഷൂസ് നൽകുന്നു. മോഡലും പ്രകടനവുമനുസരിച്ച് ഷൂകളുടെ വില വ്യത്യാസപ്പെടുന്നു. സാധാരണയായി ഇത്തരം ഷൂകളുടെ വില 5,000 രൂപ മുതൽ 15,000 രൂപ വരെയാണ്.

മുൻനിര കളിക്കാർ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്ടാനുസൃതം നിര്‍മിച്ച ഷൂകളും ഉപയോഗിക്കുന്നു. ഇതില്‍ പ്രത്യേക ഇൻസോൾ, സുഖസൗകര്യങ്ങൾക്കായി അധിക കണങ്കാൽ പിന്തുണ എന്നിവ ഉൾപ്പെടും. ഇത്തരം ഷൂകള്‍ക്ക് 20,000 രൂപയിലധികം വിലവരും. പ്രത്യേകിച്ച് നൂതന സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ലിമിറ്റഡ് എഡിഷനുകൾക്ക് വില ഇനിയും ഉയർന്നേക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഷൂ സെലക്ഷനില്‍ പ്രകടനത്തിനാണ് ബുംറ മുൻഗണന നൽകുന്നത്. ഷൂസ് എല്ലാത്തരം പിച്ചുകളിലും മികച്ച ഗ്രിപ്പ് നൽകണം. ദൈർഘ്യമേറിയ ബൗളിങ് സെഷനുകളിൽ കാലുകൾക്ക് പിന്തുണ നൽകുകയും പരിക്കുകൾ തടയുന്നതിന് മതിയായ സൗകര്യങ്ങൾ നൽകുകയും വേണം. അതുകൊണ്ട് കുറഞ്ഞ വിലയിലോ ഉയർന്ന വിലയിലോ ഷൂസ് തിരഞ്ഞെടുത്താൽപ്പോലും തന്‍റെ പ്രകടനത്തിന് അവ എത്രത്തോളം ഉപയോഗപ്രദമാണെന്ന് ബുംറ എപ്പോഴും നോക്കുന്നത്.

Also Read: 20 കോടി രൂപയുടെ അഴിമതിയാരോപണം; മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.