ETV Bharat / bharat

ഹരിയാനയിലെ വിജയം ഹിന്ദി ഹൃദയഭൂമിയിലെ ട്രെന്‍ഡ്: കെ സുരേന്ദ്രന്‍ - K SURENDRAN ON HARYANA VICTORY

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുരേന്ദ്രന്‍റെ പരാമര്‍ശം.

HARYANA ELECTION BJP WON  സുരേന്ദ്രന്‍ കേരള ബിജെപി  SURENDRAN KERALA BJP  ഹരിയാന തെരഞ്ഞെടുപ്പ് ബിജെപി
K Surendran (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 8, 2024, 5:18 PM IST

എറണാകുളം: ബിജെപിയിലും നരേന്ദ്ര മോദിയിലുമുള്ള വിശ്വാസം ജനങ്ങൾ ഊട്ടിയുറപ്പിക്കുന്നതാണ് ഹരിയാനയിലെ തെരെഞ്ഞെടുപ്പ് വിജയമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഹിന്ദി ഹൃദയഭൂമിയിലെ മൊത്തത്തിലുളള ട്രെന്‍ഡ് ആണ് ഹരിയാനയിലെ ജനവിധിയെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കർഷക സമരവും ഗുസ്‌തി താരങ്ങളുടെ പ്രതിഷേധവും തിരിച്ചടിയാകുമെന്ന് പ്രചാരണം നടന്നു. എന്നാൽ കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ടാണ് ഈ തെരെഞ്ഞെടുപ്പിൽ ലഭിച്ചത്. ജമ്മു കശ്‌മീരിലും ഇതുവരെ നേടിയതിൽ മികച്ച വിജയമാണ് ലഭിച്ചത്. കെ സി വേണുഗോപാൽ ഇനി വിശ്രമിക്കട്ടേയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തിന് തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള ഫോൺ ചോർത്തൽ നടന്നിരിക്കുന്നു. ഇതേ കുറിച്ച് അറിയാൻ ഗവർണർക്ക് ബാധ്യതയില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഭരണത്തലവനായ ഗവർണറുടെ ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നത് എന്തിനാണ്. മുഖ്യമന്ത്രി പൊതു സമൂഹത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നോട്ട് പോവുകയാണോ? രാഷ്ട്രീയ പ്രേരിതമായാണോ മുഖ്യമന്ത്രി നിലപാട് പറഞ്ഞത്. ശരിയായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിൽ ഗവർണറോട് വിശദീകരിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്. ഈ കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നിയമസഭയിൽ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യാതെ എഡിജിപി ആർ എസ് എസ് നേതാവിനെ കണ്ടതാണ് അടിയന്തിര പ്രമേയമവതരിപ്പിച്ച് ചർച്ച ചെയ്യുന്നത്. കള്ളക്കടത്തും രാജ്യദ്രോഹ പ്രവർത്തനങ്ങളും കോൺഗ്രസ് മറച്ചുവെക്കുകയാണ്. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് ക്രിമിനൽ കുറ്റമാണോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

Also Read: കശ്‌മീരില്‍ കനലൊരു 'തരി'; ചുവന്ന് തുടുത്ത് കുല്‍ഗാം, 5-ാം തവണയും ചെങ്കൊടി പാറിച്ച് യൂസഫ് തരിഗാമി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.