നടന്‍ ബാലയും കോകിലെയുടെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഇതോടെ നാലാം വിവാഹമാണ് താരം നടത്തിയതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൊക്കെ വലിയ ചര്‍ച്ചയായി മാറുകയും ചെയ്‌തിരുന്നു. തന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹ നിശ്ചയത്തിന് ശേഷമാണ് താന്‍ ഇക്കാര്യം അറിഞ്ഞിരുന്നതെന്നും ഗായികയും ബാലയുടെ മുന്‍ ഭാര്യയുമായ അമൃത സുരേഷിന്‍റെ വെളിപ്പെടുത്തലാണ് ഇതിന് കാരണമായത്.
ബാലയും കോകിലയുടെയും വിവാഹത്തിന് ഒരു മാസം മുന്‍പായിരുന്നു അമൃതയുടെ ഈ ആരോപണം. ബാല നേരത്തെ കര്‍ണാടക സ്വദേശിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നുവെന്നാണ് ആരോപണം. ഇപ്പോഴിതാ ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരം ആരോപണങ്ങളോട് ബാല പ്രതികരിച്ചിരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നാണ് ബാല ഇതിനോട് പ്രതികരിച്ചത്. താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആളാണ് കോകില. ചന്ദന സദാശിവ റെഡ്ഡി എന്നു പറയുന്നത് താന്‍ ചെറുപ്പത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.
ബാലയുടെ വാക്കുകള്‍
"പച്ചക്കള്ളമാണ് എന്നെക്കുറിച്ച് പറയുന്നത്. ഞാനെന്താ നാല് കെട്ടിയവനോ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചന്ദന ശിവ റെഡ്ഡി, കന്നഡക്കാരിയാണ് എന്ന് പറയുന്നു. അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു. ഞങ്ങള്‍ പ്രണയിച്ചിരുന്നു.
ആറാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതാണ്. ഇക്കാര്യം ഞാന്‍ തന്നെ അവരോട് (അമൃത) പറഞ്ഞതാണ്. 21 ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. ഇത് ഞാന്‍ തന്നെയാണ് പറഞ്ഞത്. ആ വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്‌തു.
റെഡ്ഡി, റെഡ്ഡി എന്ന് പറയുന്നുണ്ടല്ലോ. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുഗു പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ചന്ദന എന്നെ വിളിച്ചിരുന്നു യു എസില്‍ നിന്ന".