ലണ്ടൻ: 2024ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍റ് ടെലിവിഷൻ ആർട്‌സ് (BAFTA) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടി ക്രിസ്‌റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ. മികച്ച സംവിധായകൻ, മികച്ച സിനിമ, മികച്ച നടൻ എന്നിവയുൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ലണ്ടനിലെ റോയൽ ഫെസ്‌റ്റിവൽ ഹാളിലാണ് ചടങ്ങുകൾ നടന്നത്.
'പുവർ തിങ്സ്' ചിത്രത്തിലൂടെ മികച്ച നടിയായി എമ്മ സ്‌റ്റോണിനെ തെരഞ്ഞെടുത്തു. മികച്ച നടിയെ കൂടാതെ വസ്‌ത്രാലങ്കാരം, മേക്കപ്പ് ആന്‍റ് ഹെയർ, പ്രൊഡക്ഷൻ ഡിസൈൻ, സ്പെഷ്യൽ വിഷ്വൽ എഫക്‌റ്റുകൾ എന്നിവയുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ നേടി ഇത്തവണ ബാഫ്‌റ്റ പുരസ്‌കാര വേദിയിൽ പുവർ തിങ്സ് ശ്രദ്ധനേടി.
ഒമ്പത് നോമിനേഷനുകളുള്ള കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ, ഏഴ് നോമിനേഷനുകൾ ലഭിച്ച ബ്രാഡ്‌ലി കൂപ്പറിൻ്റെ മാസ്‌ട്രോ, 2023 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് സിനിമയായ ഗ്രേറ്റ ഗെർവിഗിൻ്റെ ബാർബി എന്നീ ചിത്രങ്ങളെല്ലാം പൂർണ്ണമായും അവഗണിക്കപ്പെട്ടു. മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും അഭിനയിച്ച ചിത്രത്തിന് അഞ്ച് നോമിനേഷനുകൾ ലഭിച്ചിരുന്നു.
ബാഫ്‌റ്റ2024 പുരസ്‌കാര വിജയികൾ:
മികച്ച ചിത്രം:
ഓപ്പൺഹൈമർ; ക്രിസ്‌റ്റഫർ നോളൻ, ചാൾസ് റോവൻ, എമ്മ തോമസ്
മികച്ച നടി
എമ്മ സ്‌റ്റോൺ; പുവർ തിങ്സ്
മികച്ച നടൻ
കിലിയൻ മർഫി; ഓപ്പൺഹൈമർ
ഇഇ റൈസിങ് സ്‌റ്റാർ പുരസ്‌കാരം (പൊതുജനങ്ങൾ വോട്ട് ചെയ്‌തത്)
മിയ മക്കെന്ന-ബ്രൂസ്
മികച്ച സംവിധായകൻ
ക്രിസ്‌റ്റഫർ നോളൻ; ഓപ്പൺഹൈമർ
മേക്കപ്പ് & ഹെയർ
പുവർ തിങ്സ്; നാദിയ സ്‌റ്റേസി, മാർക്ക് കൂലിയർ, ജോഷ് വെസ്‌റ്റൺ
വസ്ത്രാലങ്കാരം
പുവർ തിങ്സ്;ഹോളി വാഡിംങ്ടൺ
മികച്ച ബ്രിട്ടീഷ് ഫിലിം
ദി സോണ്‍ ഓഫ് ഇന്‍ററെസ്‌റ്റ്; ജോനാഥൻ ഗ്ലേസർ, ജെയിംസ് വിൽസൺ
ബ്രിട്ടീഷ് ഷോർട്ട് ആനിമേഷൻ
ക്രാബ് ഡേ; റോസ് സ്ട്രിംങർ, ബാർട്ടോസ് സ്‌റ്റാനിസ്ലാവെക്ക്, അലക്‌സാന്ദ്ര സൈകുലക്
ബ്രിട്ടീഷ് ഷോർട്ട് ഫിലിം
ജെല്ലിഫിഷ് ആന്‍റ് ലോബ്‌സ്‌റ്റർ; യാസമിൻ അഫീഫി, എലിസബത്ത് റുഫായി
പ്രൊഡക്ഷൻ ഡിസൈൻ
പുവർ തിങ്സ്; ഷോന ഹീത്ത്, ജെയിംസ് പ്രൈസ്, സുസ്സ മിഹാലെക്
ശബ്‌ദം
ദി സോണ്‍ ഓഫ് ഇന്‍ററെസ്‌റ്റ്; ജോണി ബേൺ, ടാർൻ വില്ലേഴ്‌സ്
ഒറിജിനൽ സ്‌കോർ
ഓപ്പൺഹൈമർ, ലുഡ്വിഗ് ഗോറാൻസൺ
ഡോക്യുമെൻ്ററി
20 ഡേയ്‌സ് ഇൻ മരിയുപോൾ; എംസ്‌റ്റിസ്ലാവ് ചെർനോവ്, റാണി ആരോൺസൺ റാത്ത്, മിഷേൽ മിസ്‌നർ
മികച്ച സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്; ദി ഹോൾഡോവർസ്
മികച്ച സഹനടൻ
റോബർട്ട് ഡൌണി ജൂനിയർ.; ഓപ്പൺഹൈമർ
അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
അമേരിക്കൻ ഫിക്ക്‌ഷൻ; കോർഡ് ജെഫേഴ്‌സൺ
ഛായാഗ്രഹണം
ഓപ്പൺഹൈമർ; ഹൊയ്തെ വാൻ ഹൊയ്തെമ
എഡിറ്റിങ്
ഓപ്പൺഹൈമർ;ജെന്നിഫർ ലാമി
കാസ്‌റ്റിങ്
ദി ഹോൾഡോവർസ്;സൂസൻ ഷോപ്പ് മേക്കർ
ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ചിത്രം (FILM NOT IN THE ENGLISH LANGUAGE)
ദി സോണ്‍ ഓഫ് ഇന്‍ററെസ്‌റ്റ്; ജോനാഥൻ ഗ്ലേസർ, ജെയിംസ് വിൽസൺ
ആനിമേഷൻ ചിത്രം
ദി ബോയ് ആന്‍റ് ഹെറോണ്‍; ഹയാവോ മിയാസാക്കി, തോഷിയോ സുസുക്കി
സ്‌പെഷ്വൽ വിഷ്വൽ എഫക്‌റ്റ്
പുവർ തിങ്സ്; സൈമൺ ഹ്യൂസ്
ഒറിജിനൽ സ്‌ക്രീൻപ്ലേ
അനാട്ടമി ഓഫ് എ ഫാൾ; ജസ്‌റ്റിൻ ട്രൈറ്റ്, ആർതർ ഹരാരി.