പ്രേക്ഷകരുടെ നാളേറെയായുള്ള കാത്തിരിപ്പിന് വിരാമം. ലോക സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിച്ച ചിത്രമാണ് ജയിംസ് കാമറൂണിന്‍റെ 'അവതാര്‍'. ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം 'അവതാര്‍' മൂന്നാം ഭാഗത്തിന്‍റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. അള്‍ട്ടിമേറ്റ് ഡിസ്‌നി ഫാന്‍ ഇവന്‍റായ ഡി23 വേദിയില്‍ വച്ചായിരുന്നു സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം. വെള്ളിയാഴ്‌ച നടന്ന ചടങ്ങില്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍, താരങ്ങളായ സോ സാല്‍ഡാന, സാം വര്‍ത്തിംഗ്‌ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത്.
"ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ പാണ്ടോറയെ നിങ്ങള്‍ കാണും. ഇത് തീര്‍ത്തും സാഹസികതയും, ദൃശ്യ വിരുന്നും ആയിരിക്കും. എന്നാല്‍ മുന്‍ ചിത്രങ്ങളെക്കാള്‍ വളരെ വൈകാരികത ഈ സിനിമയില്‍ ഉണ്ടാകും. ഇതിനായി ഞങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയൊരു ഇടത്തേയ്‌ക്ക് സഞ്ചരിക്കും. -ജയിംസ് കാമറൂല്‍ പറഞ്ഞു.
മൂന്നാം ഭാഗം അഗ്നിയുമായി ബന്ധപ്പെട്ടതാവുമെന്ന് മുമ്പൊരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു. 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' റിലീസ് തീയതിയും പുറത്തുവിട്ടു. 2025 ഡിസംബർ 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
2009ല്‍ പുറത്തിറങ്ങിയ 'അവതാര്‍' എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അതിൻ്റെ തുടർച്ചയായി 'അവതാർ: വേ ഓഫ് വാട്ടർ' 2022 ഡിസംബറിൽ പുറത്തിറങ്ങിയിരുന്നു. കാട്ടിലെയും വെള്ളത്തിലെയും നാവി ഗോത്രത്തിന്‍റെ ജീവിതത്തെയാണ് 'അവതാര്‍' ആദ്യ രണ്ട് പതിപ്പുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സംവിധായകന്‍ തുറന്നുകാട്ടിയത്.
Also Read: ചരിത്രം തിരുത്തിക്കുറിച്ച് അവതാര്‍ 2; ഇന്ത്യയില്‍ ഏറ്റവുമധികം കലക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം