ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. സിനിമയുടെ പുതിയ റിലീസ് പോസ്‌റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 12ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ആസിഫ് അലി, തന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ റിലീസ് പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'ബുദ്ധിയുള്ള മൂന്ന് കുരങ്ങന്‍മാരുടെ കഥ' എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം പുറത്തിറങ്ങുക. വനവുമായി ബന്ധപ്പെട്ട ചില ഘടകങ്ങളെ സൂചിപ്പിക്കുന്നതാണ് കിഷ്‌കിന്ധാ എന്ന വാക്കിന്‍റെ അര്‍ഥം. അതുകൊണ്ട് തന്നെ വന മേഖലയോട് ചേര്‍ന്ന കഥാപശ്ചാത്തലമുള്ള ഒരു ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടകള്‍.
![Kishkindha Kandam release date Kishkindha Kandam Asif Ali movie Kishkindha Kandam കിഷ്‌കിന്ധാ കാണ്ഡം റിലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/22-08-2024/kl-ekm-01-vinayak-script_22082024112755_2208f_1724306275_146.jpeg)
നേരത്തെ സിനിമയുടെ ടീസര്‍ റിലീസ് ചെയ്‌തിരുന്നു. ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്. ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണിത്.
ജഗദീഷ്, വിജയരാഘവന്‍, മേജര്‍ രവി, അശോകന്‍, നിഷാന്‍, വൈഷ്‌ണവി രാജ്, നിഴല്‍കള്‍ രവി, കോട്ടയം രമേഷ്, ഷെബിന്‍ ബെന്‍സണ്‍, ബിലാസ് ചന്ദ്രഹാസന്‍, ജിബിന്‍ ഗോപിനാഥ്, മാസ്‌റ്റര്‍ ആരവ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഗുഡ്‌വില്‍ എന്‍റര്‍റ്റെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമയുടെ നിര്‍മാണം. ബാഹുല്‍ രമേഷ് ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് ആണ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. സൂരജ് ഇഎസ് ചിത്രസംയോജനവും നിര്‍വ്വഹിക്കും. മുജീബ് മജീദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
ആര്‍ട്ട് ഡയറക്‌ടര്‍ - സജീഷ് താമരശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - ബോബി സത്യശീലന്‍, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, വിതരണം - ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സ്, പ്രോജക്‌ട് ഡിസൈന്‍ - കാക്ക സ്‌റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ് - വിഷ്‌ണു സുജാതന്‍, ഓഡിയോഗ്രഫി - രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ് ), പിആര്‍ഒ - ആതിര ദില്‍ജിത്ത് എന്നിവരും നിര്‍വ്വഹിച്ചിരിക്കുന്നു.
Also Read: ആസിഫിനൊപ്പം അനശ്വര; രേഖാചിത്രം ഫസ്‌റ്റ് ലുക്ക് പുറത്ത് - Rekhachithram first look poster