ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന "അഡിയോസ് അമിഗോ" എന്ന ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ പുറത്ത്. ഇരുവരും വേറിട്ട വേഷപ്പകർച്ചയിൽ എത്തുന്ന ചിത്രം ഫൺ എന്‍റർടൈയ്‌നർ ആകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവാഗതനായ നഹാസ് നാസറാണ് ചിത്രത്തിന്‍റെ സംവിധാകന്‍. ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമിച്ചത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്. മുഴുനീള മദ്യപാനികളായി സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയും ചിത്രത്തിൽ നിറഞ്ഞാടും എന്ന് തന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടിന്‍റെ തകർപ്പൻ കോമഡി രംഗങ്ങൾ തീയേറ്ററുകളെ ചിരിമയമാക്കും എന്നതിൽ സംശയം വേണ്ട.
ചിത്രത്തിലെ ആസിഫ് അലിയുടെ ലുക്കും ശ്രദ്ധേയമാകുന്നുണ്ട്. ചിത്രം ഓഗസ്‌റ്റ് 2ന് സെൻട്രൽ പിക്ചേഴ്‌സ് തിയേറ്ററുകളിൽ എത്തും.
സംഗീതം: ജെയ്‌ക്‌സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന: വിനായക് ശശികുമാർ, എഡിറ്റർ: നിഷാദ് യൂസഫ്, മേക്കപ്പ്: റൊണക്‌സ് സേവ്യർ, കോസ്‌റ്റ്യൂംസ്: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം: ആഷിഖ് എസ്, സൗണ്ട് മിക്‌സിങ്: വിഷ്‌ണു ഗോവിന്ദ്, കോറിയോഗ്രാഫർ: പ്രമേഷ്‌ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്‌ടർ: ഓർസ്‌റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രൊമോ സ്‌റ്റിൽസ്: രോഹിത് കെ സുരേഷ്, സ്‌റ്റിൽസ്: രാജേഷ് നടരാജൻ, പോസ്‌റ്റർസ്: ഓൾഡ് മോങ്ക്‌സ്, കണ്ടെന്‍റ് & മാർക്കറ്റിങ് ഡിസൈൻ: പപ്പെറ്റ് മീഡിയ പിആർഒ: എഎസ് ദിനേശ്.
Also Read: എസ്‌എൻ സ്വാമിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'സീക്രട്ട്'; ട്രെയിലർ റിലീസ് ചെയ്‌ത് മമ്മൂട്ടി