ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡ് താരം അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റൈഫിൾ ക്ലബിനുണ്ട്. ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.
ഹനുമാൻ കൈന്‍റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്‌ണു അഗസ്ത്യ, സുരേഷ് കൃഷ്‌ണ, സുരഭി ലക്ഷ്‌മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. സൂപ്പർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടിയ അജയൻ ചാലിശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്‍റെ പ്രൊഡക്ഷൻ ഡിസൈനർ.
സംഗീതം റെക്‌സ് വിജയനും പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരിയും മേക്കപ്പ് റോണക്‌സ് സേവ്യറും വസ്ത്രാലങ്കാരം മഷർ ഹംസയും എഡിറ്റർ വി സാജനും സംഘട്ടനം സുപ്രീം സുന്ദർ, സ്റ്റിൽസ്- റോഷൻ, അർജുൻ കല്ലിങ്കൽ എന്നിവരുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം ഓണത്തിന് പ്രദർശനത്തിനെത്തും. പിആർഒ-എഎസ് ദിനേശ്.