ETV Bharat / entertainment

രഞ്ജിത്ത് സജീവിനൊപ്പം ജോണി ആന്‍റണി; അരുൺ വൈഗ സിനിമയ്‌ക്ക് തുടക്കം - Ranjith Sajeev Johny Antony movie

'മൈക്ക്', 'ഖൽബ്', 'ഗോളം' എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

Arun Vaiga new movie  Malayalam upcoming movies  Ranjith Sajeev with Johny Antony  Upacharapoorvam Gunda Jayan
Arun Vaiga movie
author img

By ETV Bharat Kerala Team

Published : Mar 19, 2024, 7:37 AM IST

'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി സംവിധായകൻ അരുൺ വൈഗ. രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമയുടെ ഷൂട്ടിങ്ങിന് തുടക്കമായി. ഈരാറ്റുപേട്ട, പൈകയിൽ ആണ് ചിത്രീകരണം ആരംഭിച്ചത്.

സംവിധാനത്തിന് പുറമെ ഈ സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയതും അരുൺ വൈഗയാണ്. ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ, സജീവ്, അലക്‌സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് പേരിടാത്ത ഈ ചിത്രം നിർമ്മിക്കുന്നത്. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

Arun Vaiga new movie  Malayalam upcoming movies  Ranjith Sajeev with Johny Antony  Upacharapoorvam Gunda Jayan
അരുൺ വൈഗയുടെ പുതിയ സിനിമയ്‌ക്ക് തുടക്കം

ഇന്ദ്രൻസ്, ഡോ. റോണി, മനോജ് കെ യു, മുഹ്സിൻ, സംഗീത, മഞ്ജു പിള്ള, സാരംഗി ശ്യാം, മീര വാസുദേവ് എന്നിവരാണ് ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് നേരം, പ്രേമം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രാജേഷ് മുരുകേശൻ ആണ് സംഗീതം പകരുന്നത്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നതും അരുൺ വൈഗയാണ്.

രഞ്ജിത്ത് സജീവിനൊപ്പം ജോണി ആന്‍റണി

ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, കല - സുനിൽ കുമരൻ, മേക്കപ്പ് - ഹസൻ വണ്ടൂർ, വസ്‌ത്രാലങ്കാരം - മെൽവി ജെ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - കിരൺ റാഫേൽ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - ഓൾഡ്‌മങ്ക്‌സ്, പി ആർ ഒ - എ എസ് ദിനേശ്. ഈരാറ്റുപേട്ട, വട്ടവട, കൊച്ചി എന്നിവിടങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.