ETV Bharat / entertainment

സിനിമ ഹിറ്റ്, വിജയാഘോഷവും ഗംഭീരമാക്കി 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടീം - അന്വേഷിപ്പിന്‍ കണ്ടെത്തും വിജയാഘോഷം

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ വിജയാഘോഷവുമായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

Anweshippin Kandethum Movie  Tovino Thomas First Hit in 2024  അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമ  അന്വേഷിപ്പിന്‍ കണ്ടെത്തും വിജയാഘോഷം  എറണാകുളം
'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ വിജയാഘോഷം
author img

By ETV Bharat Kerala Team

Published : Feb 12, 2024, 3:10 PM IST

Anweshippin Kandethum Malayalam Movie Success Celebration

എറണാകുളം: ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്‌ത് ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. യഥാർഥ സംഭവവികാസങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 80കളുടെയും 90കളുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു കുറ്റാന്വേഷണ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. രണ്ട് പെൺകുട്ടികളുടെ മരണകാരണം അന്വേഷിച്ച് കുറ്റവാളികളിലേക്ക് എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ കുറ്റാന്വേഷണ രീതികൾ തികച്ചും വ്യത്യസ്‌തമാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ചടങ്ങിൽ ചിത്രത്തിലെ താരങ്ങൾ എല്ലാം തന്നെ വിജയാഘോഷത്തിനായി എത്തിച്ചേർന്നു.

ഞങ്ങൾ പ്രേക്ഷകർക്ക് വാഗ്‌ദാനം ചെയ്‌ത സിനിമയുടെ ഗുണനിലവാരം കാത്തുസൂക്ഷിച്ചു. പ്രേക്ഷകർ സിനിമ ഏറ്റെടുത്തതിൽ നന്ദി പറയുന്നു എന്ന നടൻ ടോവിനോ തോമസ് പറഞ്ഞു. ചിത്രത്തിന്‍റെ പ്രമോഷണല്‍ വേളകളിൽ ഒന്നും തന്നെ ചിത്രത്തിനെ കുറിച്ച് വലിയൊരു ഹൈപ്പ് നൽകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചതായി സംവിധായകൻ ഡാർവിൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

അത് മുൻധാരണകൾ ഇല്ലാതെ ചിത്രം കണ്ട് വിജയിപ്പിക്കുന്നതിന് പ്രേക്ഷകരെ സഹായിച്ചു. മലയാള സിനിമ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലത്ത് അന്വേഷിപ്പിൻ കണ്ടെത്തുമെന്ന് ചിത്രത്തിന്‍റെ ബുക്കിങ് സ്റ്റാറ്റസ് ശുഭ സൂചനയാണെന്ന് നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ് പ്രതികരിച്ചു. ചിത്രത്തെക്കുറിച്ച് നാനാഭാഗത്തുനിന്നും മികച്ച പ്രതികരണം ലഭിക്കുന്നുവെന്ന് നടൻ ഹരിശ്രീ അശോകൻ വ്യക്തമാക്കി.

വിദേശത്തായിരുന്നതുകൊണ്ടുതന്നെ ചിത്രം ഇതുവരെ കാണുവാൻ സാധിച്ചിട്ടില്ല. ചിത്രം കണ്ട ശേഷം തന്നെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞുവച്ചു. ഒരു ചെറിയ പടത്തിൽ പ്രധാന വേഷം ചെയ്യുന്നതിനേക്കാൾ നല്ലത് ഒരു വലിയ മികച്ച പടത്തിന്‍റെ ചെറിയ ഭാഗമായാലും മതിയാകുമെന്ന് മറ്റു താരങ്ങളുടെ അഭിപ്രായപ്രകടനം.

ചിത്രത്തിലെ സാദിക്കിന്‍റെ കഥാപാത്രത്തിനും കോട്ടയം നസീറിന്‍റെ കഥാപാത്രത്തിനും മികച്ച സ്വീകാര്യത ലഭിക്കുന്നു. ഇരുവരും ചടങ്ങിനെത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 9നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

Also Read : 'മസ്റ്റ് വാച്ച്'; ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയ്‌ക്ക് കയ്യടിച്ച് മഞ്ജു വാര്യർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.