ETV Bharat / entertainment

മുംബൈയില്‍ വിരുഷ്‌ക ദമ്പതികളുടെ ഡിന്നര്‍ ഡേറ്റ്; കൂടെ സഹീറും സാഗരികയും, ദൃശ്യങ്ങള്‍ വൈറല്‍ - Anushka and Virat Kohli dinner date

author img

By ETV Bharat Kerala Team

Published : May 29, 2024, 12:31 PM IST

വിരാട് കോലി- അനുഷ്‌ക ശര്‍മ ദമ്പതികളുടെ മുംബൈയിലെ ഡിന്നര്‍ ഡേറ്റിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.

ANUSHKA VIRAT DINE OUT WITH PALS  VIRAT ANUSHKA DINNER DATE  ZAHEER KHAN  VIRUSHKA DINNER DATE
ANUSHKA SHARMA AND VIRAT KOHLI DINNER DATE (ETV Bharat)

ഹൈദരാബാദ് : ആരാധകർക്ക് ഏറെ ഇഷ്‌ടമുള്ള താരജോഡികളാണ് വിരാട് കോലിയും അനുഷ്‌ക ശർമ്മയും. ഐപിഎല്ലിന്‍റെ തിരക്കുകളിലായിരുന്ന വിരാട് കോലിയെ ഇനി കാത്തിരിക്കുന്നത് ടി20 ലോകകപ്പാണ്. ഇതിനിടെ മുംബൈയിലെ ഒരു അത്താഴവിരുന്നിന് എത്തിയ വിരാട്- അനുഷ്‌ക ദമ്പതികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇരുവരുടെയും ഡിന്നർ ഡേറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികള്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ പേസര്‍ സഹീർ ഖാനും ഭാര്യ സാഗരിക ഘാട്‌ഗെയും, ക്രിക്കറ്റ് അവതാരകൻ ഗൗരവ് കപൂറും ഉണ്ടായിരുന്നു. അനുഷ്‌കയും വിരാടും സുഹൃത്തുക്കളോടൊപ്പം ബാന്ദ്ര റെസ്‌റ്റോറന്‍റിൽ നിന്ന് പുറത്ത് പോകുന്നതിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെളുത്ത ടോപ്പ് ലെയർ ചെയ്‌ത ഷർട്ടും മങ്ങിയ നീല ഡെനിമുകളുമാണ് അനുഷ്‌ക ശർമ ധരിച്ചിരുന്നത്. വിരാട് കോലി ഗ്രേ പാന്‍റ്‌സും കറുത്ത ഷർട്ടുമാണ് ധരിച്ചിരുന്നത്. ഐപിഎൽ 2024-ൽ നിന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) എലിമിനേറ്ററില്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് കോലിയും അനുഷ്‌കയും മുംബൈയില്‍ അത്താഴ വിരുന്നിൽ പങ്കെടുത്തത്.

അതേസമയം ഈ വർഷം ഫെബ്രുവരിയിലാണ് അനുഷ്‌കയും വിരാടും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 'ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഈ വാർത്ത പങ്കുവയ്ക്കു‌ന്നു. ഫെബ്രുവരി 15-ന് വാമികയുടെ കുഞ്ഞനുജൻ, ഞങ്ങളുടെ കുഞ്ഞ് അകായ്‌യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്‌തു എന്ന് താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പോസ്‌റ്റിൽ കുറിച്ചിരുന്നു.

പ്രൊഫഷണൽ രംഗത്ത്, അനുഷ്‌ക ശർമ്മയുടെ വരാനിരിക്കുന്ന ചിത്രമാണ് ചക്‌ദ എക്‌സ്‌പ്രെസ്. ഈ ചിത്രത്തിലൂടെ തന്‍റെ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് താരം. ഇന്ത്യയുടെ വനിത പേസ് ഇതിഹസം ജുലൻ ഗോസ്വാമിയുടെ ജീവിതവും അവരുടെ പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. അതേസമയം ഷാരൂഖ് ഖാനും കത്രീന കൈഫിനുമൊപ്പം സീറോ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

ALSO READ : 'കൽക്കി 2898 എഡി'യിലെ ദീപിക പദുക്കോണിന്‍റെ റോൾ എന്തെന്നറിയുമോ? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.