വേ ടൂ ഫിലിംസ് എൻ്റർടെയിൻമെൻസിൻ്റെ ബാനറിൽ ബഷീർ കെ കെ, ബിസ്‌മിത്ത് എൻ പി എന്നിവർ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് 'അനീതി'. കെ ഷമീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പൂജ നടന്നു. എറണാകുളം മെർമെയിഡ് ഹോട്ടലിൽ വച്ചാണ് പൂജ ചടങ്ങുകൾ നടന്നത് (Aneethi Movie Pooja ceremony).
യുവതാരങ്ങളാണ് 'അനീതി'യിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. 'ഒരു ജാതി മനുഷ്യൻ', 'മുറിവ്' എന്നീ ചിത്രങ്ങൾക്ക് ശേഷം കെ ഷമീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് (Emotional courtroom drama 'Aneethi' directed by K Shemeer). തീർത്തുമൊരു കോർട്ട് റൂം ഇമോഷണൽ ഡ്രാമയായാണ് 'അനീതി' ഒരുങ്ങുന്നത്.
നായികയും നായകനും ഉൾപ്പടെയുള്ള താരനിർണയം പൂർത്തിയാവുന്ന ചിത്രത്തിൽ ഷഹീൻ സിദ്ദീഖ്, കിച്ചു ടെല്ലസ്, ബിഗ് ബോസ് താരം വിഷ്‌ണു ജോഷി, രമ്യ പണിക്കർ, തൻഹ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. ഏപ്രിൽ ആദ്യത്തോടെ 'അനീതി' സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. എറണാകുളം, ആലുവ, വയനാട് എന്നിവിടങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രാധാന ലൊക്കേഷനുകൾ.
സുബൈർ മണ്ണിൽ, മുസ്‌താഖ് കൂനത്തിൽ, ഇർഷാദ് പി എം, സഗീർ എയ്യാലിൽ എന്നിവർ 'അനീതി'യുടെ സഹനിർമ്മാതാക്കളാണ്. ബിസ്‌മിത്ത് നിലമ്പൂർ, ജാസ്‌മിൻ ജാസ് എന്നിവർ ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. രജീഷ് രാമൻ ഛായാഗ്രാഹകനായ ഈ ചിത്രത്തിൻ്റെ എഡിറ്റിങ് താഹിർ ഹംസയും നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് നിധിൻ ജോർജ് ആണ്.
പ്രൊജക്‌ട് ഡിസൈനർ : ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, ആർട്ട് : നിധിൻ എടപ്പാൾ, മേക്കപ്പ് : റോണക്‌സ് സേവിയർ, കോസ്റ്റ്യൂം ഡിസൈനർ : സമീറ സനീഷ്, കൊറിയോഗ്രാഫർ : റിഷ്‌ദാൻ അബ്‌ദുൾ റഷീദ്, ചീഫ് അസോസിയേറ്റ് : യുസൈസ് എസ്, അസോസിയേറ്റ് ഡയറക്‌ടർ : ഷഫീൻ സുൽഫിക്കർ, ഡിസൈൻസ് : രാഹുൽ രാജ്, ഡിജിറ്റൽ മാർക്കറ്റിങ് : ബി സി ക്രിയേറ്റീവ്സ്, പി ആർ ഒ : പി ശിവപ്രസാദ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.