ETV Bharat / entertainment

അമ്മ വീണു, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് താര സംഘടന - AMMA governing body dissolve

author img

By ETV Bharat Entertainment Team

Published : Aug 27, 2024, 5:15 PM IST

പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ സംഘടനയുടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രാജിവച്ചതോടെ സംഘടനയില്‍ പ്രതിസന്ധി രൂക്ഷമായി. ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് നേരത്തെ രാജി വച്ചിരുന്നു.

AMMA  AMMA GOVERNING BODY DISSOLVE REASON  അമ്മ  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
AMMA (ETV Bharat)

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാളത്തിലെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്‌റ്റ്) പൊട്ടിത്തെറി. സംഘടനയില്‍ അംഗങ്ങളായ പുരുഷ താരങ്ങള്‍ക്കെതിരെ സിനിമാ മേഖലയിലെ വനിതകള്‍, നിര്‍ബന്ധിത ലൈംഗിക ചൂഷണം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ്, കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്.

പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ സംഘടനയുടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രാജിവച്ചതോടെ സംഘടനയില്‍ പ്രതിസന്ധി രൂക്ഷമായി. ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജി വച്ചിരുന്നു. പിന്നാലെ നടന്‍ ബാബുരാജിന് പകരം ചുമതല നല്‍കിയെങ്കിലും, ബാബുരാജ് ലൈംഗികമായി പീഢിപ്പിച്ചതായി ഒരു ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ് രംഗത്ത് വന്നതോടെ ബാബു രാജിന് മുന്നിലും വഴി ഇരുളടഞ്ഞതായി. ഇതോടെയാണ് ഇന്നു ചേര്‍ന്ന അമ്മ യോഗത്തില്‍ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കം 17 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ രാജി സമര്‍പ്പിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പ്രകമ്പനത്തില്‍ സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനും കസേര നഷ്‌ടമായിരുന്നു. ഇനി ആര് എന്ന ചോദ്യം പ്രസക്തമായിരിക്കെയാണ് അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഒന്നടങ്കം രാജി വച്ചിരിക്കുന്നത്. ഭാവിയില്‍ സംഘടനയുടെ തലപ്പത്തുള്ള മറ്റാര്‍ക്കെങ്കിലുമെതിരെ ആരോപണം ഉയരുന്നത് മൂലമുള്ള ആഘാതം കുറയ്ക്കുന്നതിന് മുന്നോടിയായുള്ള തന്ത്രം കൂടിയാണിതെന്ന വിലയിരുത്തലും ഉണ്ട്. യോഗത്തില്‍ മോഹന്‍ലാല്‍ വികാരാധീനനായി എന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെങ്കിലും ഇതൊക്കെ തന്ത്രമാണെന്നാണ് ഡബ്ല്യൂസിസിയുടെ വിലയിരുത്തല്‍.

1994ലാണ് മലയാള സിനിമയിലെ താരങ്ങള്‍ ചേര്‍ന്ന് അമ്മ എന്ന സംഘടന രൂപീകരിച്ചത്. എം.ജി സോമനായിരുന്നു ആദ്യ പ്രസിഡന്‍റ്. മോഹന്‍ലാലും മമ്മൂട്ടിയും വൈസ് പ്രസിഡന്‍റുമായി. കെ പി മാധവനായിരുന്നു ആദ്യ സെക്രട്ടറി. വേണു നാഗവള്ളി ജോയിന്‍റ് സെക്രട്ടറിയും ജഗദീഷ് ആദ്യ ട്രഷററുമായിരുന്നു. 1997ല്‍ മധു അമ്മ പ്രസിഡന്‍റായി. 2000ല്‍ പ്രസിഡന്‍റായ ഇന്നസെന്‍റ്‌ 2018 വരെ തുടര്‍ന്നു. ഇന്നസെന്‍റിന്‍റെ മരണത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ അമ്മ പ്രസിഡന്‍റായി.

Also Read: 'വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദി, രാജി ധാര്‍മികമായ ഉത്തരവാദിത്വം മൂലം': വാര്‍ത്തകുറിപ്പുമായി മോഹന്‍ലാല്‍ - Amma Governing Body resigns

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.