ETV Bharat / entertainment

പ്രിയ കൂട്ടുകാര്‍ വിരലില്‍ എണ്ണാവുന്നത് മാത്രം; ഉറ്റ സുഹൃത്ത് രാജീവ് ഗാന്ധിയെ ഓര്‍ത്ത് അമിതാഭ് ബച്ചന്‍

രാജീവ് ഗാന്ധിയെ ഓര്‍ത്ത് അമിതാഭ് ബച്ചന്‍. സുഹൃത്തുക്കളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിനാണ് അമിതാഭ് ബച്ചന്‍ തന്‍റെ ഉറ്റ സുഹൃത്തിനെ കുറിച്ച് പറഞ്ഞത്.

author img

By ETV Bharat Entertainment Team

Published : 9 hours ago

BACHCHAN FRIEND RAJIV GANDHI  BACHCHAN TALKS ABOUT HIS FRIEND  അമിതാഭ് ബച്ചന്‍ രാജീവ് ഗാന്ധി  അമിതാഭ് ബച്ചന്‍ സുഹൃത്ത്
AMITABH BACHCHAN AND RAJIV GANDHI (ETV Bharat)

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍ താരമാണ് അമിതാഭ് ബച്ചന്‍. എന്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചന്‍ ഇരുന്നൂറോളം ചിത്രങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതുകൊണ്ടു തന്നെ സ്‌ക്രീനിന് അകത്തും പുറത്തും ഒരുപോലെ പ്രേക്ഷക പ്രീതി നേടിയ നടനായി അദ്ദേഹം മാറി. അഭിനേതാവ് മാത്രമല്ല ഗായകന്‍, നിര്‍മാതാവ്, അവതാരകന്‍ എന്നിങ്ങനെ പല വേഷങ്ങളിലും ബിഗ് ബി നിറഞ്ഞു നിന്നു.

പല സന്ദര്‍ഭങ്ങളിലായി ഒട്ടേറെ പേരുടെ കൂടെ അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്. എന്നാല്‍ വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമാണ് അദ്ദേഹത്തിനുള്ളത്. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്‍റെ സുഹൃത്തുക്കളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ബിഗ് ബിയുടെ സുഹൃത്തുകളെ കുറിച്ച് ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ല. ഇതു കേട്ടയുടനെ ആളുകളിലുള്ള വിശ്വാസ കുറവ് കൊണ്ടാണോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചു.

അതുന്നുമല്ല, കണ്ടുമുട്ടല്‍, പരിചയപ്പെടല്‍, ഓരോരുത്തരുടെയും അടുത്തിടപഴകല്‍ മുഴുവന്‍ പ്രക്രിയയും ഞാന്‍ കണ്ടെത്തുന്നു ആയിടത്ത് ഞാന്‍ വീഴില്ല എന്നായിരുന്നു അമിതാഭ് ബച്ചന്‍റെ മറുപടി. സുഹൃത്തുക്കളില്‍ ചിലര്‍ സിനിമാ രംഗത്തുള്ളവരും പുറത്തു നിന്നുള്ളവരുമാണ്. അതില്‍ ഒരാളാണ് അന്തരിച്ച മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി, അമിതാഭ് ബച്ചന്‍ പറഞ്ഞു.

തന്‍റെ ഉറ്റ സുഹൃത്തായിരുന്നു രാജീവ് ഗാന്ധി. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍. തനിക്ക് നാലു വയസുള്ളപ്പോള്‍ അലഹബാദില്‍ വച്ചാണ് രാജീവ് ഗാന്ധിയെ ആദ്യമായി കാണുന്നത്. അന്ന് രാജീവിന് രണ്ട് വയസായിരുന്നു.

തന്‍റെ താമസ സ്ഥലമായ അലഹബാദിലെ ബാങ്ക് റോഡില്‍ ഒരു ഫാന്‍സി ഡ്രസ് പാര്‍ട്ടിക്കിടെയായിരുന്നു അത്. സ്വാതന്ത്ര്യ സമര പോരാളിയുടെ വേഷമണിഞ്ഞ് നില്‍ക്കുന്ന രണ്ടുവയസുകാരനായ രാജീവ് ഗാന്ധിയെ അന്നാണ് കാണുന്നത്. അന്ന് തങ്ങള്‍ രണ്ടുപേരും കുട്ടികളായിരുന്നതിനാല്‍ പല ചെറിയ കളികളില്‍ മുഴുകി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരകുട്ടികളാണ് തന്‍റെ കൂടെയുള്ളതെന്നൊന്നും അന്ന് അറിയില്ലായിരുന്നു. ബച്ചന്‍ ഓര്‍ത്തെടുത്തു.

സിനിമാ അഭിനയത്തിന് പുറമെ തന്‍റെ പ്രിയ സുഹൃത്ത് രാജീവ് ഗാന്ധിയുടെ സ്വാധീനത്തില്‍ രാഷ്‌ട്രീയത്തിലും ബച്ചന്‍ ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ ശോഭിക്കാനായില്ല. അത് മാനസികമായും സാമ്പത്തികമായു ബച്ചനെ തളര്‍ത്തി. എന്നിട്ടും തന്‍റെ അഭിനയ പ്രകടനത്തിലൂടെ ആരാധകരിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചെത്തി.

1942 ഒക്ടോബര്‍ 11ന് കവിയായ ഹരിവംശ് റായ് ബച്ചന്‍റേയും സാമൂഹിക പ്രവര്‍ത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രനായാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്.

അമിതാഭ് ബച്ചന്‍റെ സിനിമാ അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ സാത് ഹിന്ദുസ്ഥാനിയില്‍ ആന്‍ ഡ് ഉത്പല്‍ ദത്ത്, മധു, അന്‍വര്‍ അലി, ജലാല്‍ ആഗ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹൃഷികേഷ് മുഖര്‍ജിയുടെ ആനന്ദില്‍ അന്നത്തെ സൂപ്പര്‍താരം രാജേഷ് ഖന്നയ്ക്കൊപ്പം ഡോക്‌ടര്‍ ഭാസ്‌കറായി അമിതാഭ് ബച്ചന്‍ വേഷമിട്ടു. മെലിഞ്ഞുണങ്ങിയ ആ പയ്യനെ അന്നു മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. സഞ്ജീര്‍ എന്ന സിനിമയിലൂടെ യുവത്വത്തിന്‍റെ മുഖമായി അമിതാഭ് ബച്ചന്‍ മാറി. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചു. സലീം ജാവേദ് ജോഡിയും അമിതാഭ് ബച്ചനും കൂടിയായപ്പോള്‍ നിരവധി ഹിറ്റുകള്‍ പിറന്നു. ഇതോടൊപ്പം യാഷ് ചോപ്രയ്‌ക്കൊപ്പം പ്രണയ നായകനായും തിളങ്ങി.

അപകടങ്ങളും, കരള്‍ രോഗവും കോവിഡുമൊക്കെയായി ബച്ചന് പല പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും അതില്‍ നിന്നെല്ലാം തരണം ചെയ്‌തുകൊണ്ട് മുന്നേറി വന്നു. ഇപ്പോഴും അദ്ദേഹത്തിന്‍റെ അഭിനയത്തിന്‍റെ ശോഭ തെല്ലുപോലും കുറഞ്ഞിട്ടില്ല.

ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് ആ ആതുല്യ പ്രതിഭയെ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നതിന്‍റെ പ്രധാന കാരണം.

Also Read:മരിച്ചുവെന്ന് വിധിയെഴുതിയ ദിവസമായിരുന്നു അത്! മരണത്തിന്‍റെ വക്കില്‍ നിന്ന് തിരികെ കയറിയ ബച്ചന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.