ETV Bharat / entertainment

വ്ലോഗര്‍മാര്‍ക്ക് ഇനി സിനിമ കഥ പറയാനാകില്ല, റിവ്യൂവിന് നിയന്ത്രണം; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അമിക്കസ് ക്യൂറി

സിനിമ റിലീസ് ചെയ്‌ത് 48 മണിക്കൂര്‍ കഴിയാതെ റിവ്യൂ പാടില്ല. സിനിമയെ കുറിച്ച് ക്രിയാത്മക വിമര്‍ശനം ആകാം. സിനിമയിലെ മുന്നണി, പിന്നണി പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

Amicus curiae report  review bombing  റിവ്യൂ ബോംബിങ്  മലയാള സിനിമ
amicus-curiae-report-on-review-bombing
author img

By ETV Bharat Kerala Team

Published : Mar 13, 2024, 8:40 AM IST

എറണാകുളം : സിനിമ റിലീസ് ചെയ്‌ത ഉടന്‍ കഥയടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള സിനിമ റിവ്യൂകള്‍ ഇനി നടക്കില്ല. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു (Amicus curiae report on review bombing). സിനിമ റിലീസ് ചെയ്‌ത് 48 മണിക്കൂറിനുള്ളില്‍ റിവ്യൂ നടത്തരുത് എന്നടക്കമുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി ശ്യാം പദ്‌മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

റിലീസ് കഴിഞ്ഞുള്ള ആദ്യ 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ വ്ലോഗര്‍മാര്‍ നടത്തുന്ന സിനിമയെ കുറിച്ചുള്ള അപഗ്രഥങ്ങള്‍ ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയിലെ നടീ-നടന്‍മാര്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടത്തുന്ന വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും കടുത്ത ഭാഷയില്‍ നടത്തുന്ന വിമര്‍ശനങ്ങളും ഒഴിവാക്കണമെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.

റിവ്യൂ ബോംബിങ് അവസാനിപ്പിക്കുന്നതിനായി കര്‍ശനമായ പത്തോളം നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ അടങ്ങുന്നത്. ഇതില്‍ സിനിമ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതിനായി കൃത്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം ഉത്തരവ് ഇറക്കണമെന്നും പറയുന്നു. റിവ്യൂ ബോംബിങ് സിനിമ വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നത് വ്ലോഗര്‍മാര്‍ മനസിലാക്കണമെന്നും സിനിമയെ കുറിച്ച് നല്‍കുന്ന നെഗറ്റീവ് റിവ്യൂകള്‍ പ്രേക്ഷകരെ സ്വാധീനിക്കുകയും ഇത് സിനിമയുടെ ബോക്‌സോഫിസ് വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നും സിനിമ നഷ്‌ടത്തിലാകുമെന്നും അമിക്കസ് ക്യൂറി 33 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

സിനിമയെ കുറിച്ച് ക്രിയാത്മകമായ വിമര്‍ശനം ആകാം, എന്നാല്‍ വലിച്ചുകീറുന്ന രൂപത്തില്‍ ആകരുത്, ധാര്‍മികവും നിയമപരവുമായ നിലവാരവും പ്രൊഫഷണലിസവും ഉണ്ടാകണം തുടങ്ങിയ ചില നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.