ETV Bharat / entertainment

ഇനി 50 ദിവസങ്ങള്‍ മാത്രം, സിഗ്‌നേച്ചര്‍ പുഷ്‌പ ലുക്കില്‍ അല്ലു അര്‍ജുന്‍; ആവേശം നിറച്ച് പുഷ്‌പ 2 പോസ്‌റ്റര്‍ - PUSHPA 2 THE RULE POSTER

പുഷ്‌പ 2 ദി റൂള്‍ പുതിയ പോസ്‌റ്റര്‍ പുറത്ത്. ചിത്രം തിയേറ്ററുകളിലെത്താന്‍ 50 ദിവസങ്ങള്‍ മാത്രം ബാക്കി. ഡിസംബര്‍ 6നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിഗ്‌നേച്ചര്‍ പുഷ്‌പ ലുക്കില്‍ ഇരിക്കുന്ന അല്ലു അര്‍ജുനാണ് പോസ്‌റ്ററില്‍

PUSHPA 2  PUSHPA 2 POSTER  പുഷ്‌പ 2 പോസ്‌റ്റര്‍  അല്ലു അര്‍ജുന്‍
Pushpa 2 The Rule Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 18, 2024, 7:28 AM IST

Updated : Oct 18, 2024, 2:30 PM IST

അല്ലു അര്‍ജുന്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പുഷ്‌പ 2'. സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'പുഷ്‌പ 2' ഇനി തിയേറ്ററുകളിലെത്താന്‍ 50 ദിവസങ്ങള്‍ മാത്രം ബാക്കി. ചിത്രം റിലീസിനോടടുക്കുമ്പോള്‍ സിനിമയിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഡിസംബര്‍ ആറിനാണ് 'പുഷ്‌പ ദി റൂള്‍' തിയേറ്ററുകളില്‍ എത്തുക. അല്ലു അര്‍ജുനും പുഷ്‌പ ടീമും തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെയാണ് പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. തന്‍റെ സിഗ്‌നേച്ചര്‍ പുഷ്‌പ ലുക്കില്‍ ഇരിക്കുന്ന അല്ലു അര്‍ജുനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. തിളക്കമുള്ള ഷര്‍ട്ടും ചുവന്ന ലുങ്കിയുമാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം ധാരാളം സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്.

പോസ്‌റ്ററില്‍ ഒരു കയ്യും നിറഞ്ഞുനില്‍ക്കുന്നത് കാണാം. സിനിമയിലെ എന്തോ വലിയ ട്വിസ്‌റ്റിന്‍റെ സൂചനയാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. റിലീസിന് മുന്നോടിയായി സിനിമയുടെ ഹൈപ്പ് കൂട്ടാനായാണ് പോസ്‌റ്ററുകളിലും മറ്റും ഇത്തരം സൂചനകള്‍ നല്‍കുന്നത്.

ചിത്രത്തില്‍ ഫഹദ് ഫാസിലും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യ ഭാഗത്തിലേത് പോലെ പ്രതിനായക വേഷത്തിലാണ് രണ്ടാം ഭാഗത്തിലും ഫഹദ് എത്തുന്നത്. ഭന്‍വന്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക.

രശ്‌മിക മന്ദാന ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത്. പുഷ്‌പ രാജിന്‍റെ ഭാര്യ ശ്രീവല്ലിയുടെ കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുക.

നേരത്തെ ചിത്രം ഓഗസ്‌റ്റ് 15 റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് ഡിസംബറിലേയ്‌ക്ക് മാറ്റുകയായിരുന്നു. ഡിസംബറില്‍ റിലീസിനെത്തുന്ന 'പുഷ്‌പ: ദി റൂള്‍' ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ റിപ്പോർട്ടുകള്‍.

'പുഷ്‌പ ദി റൈസി'ന് രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. 'പുഷ്‌പ ദി റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും ഭേദിക്കുമെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ.

ഛായാഗ്രാഹകൻ - മിറെസ്ലോ ക്യൂബ ബ്രോസെക്, ബാനറുകൾ - മൈത്രി മൂവി മേക്കേഴ്‌സ്‌, സുകുമാർ റൈറ്റിംഗ്‌സ്‌, ഗാനരചയിതാവ് - ചന്ദ്ര ബോസ്, പ്രൊഡക്ഷൻ ഡിസൈനർ - എസ് രാമകൃഷ്‌ണ - മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ് ഹെഡ് - ശരത്ചന്ദ്ര നായിഡു, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: പുഷ്‌പ 2 ഫസ്‌റ്റ് ഹാഫ് ലോക്ക്ഡ്! ബ്രഹ്‌മാണ്ഡ റിലീസിനൊരുങ്ങി അല്ലു അര്‍ജുന്‍ ചിത്രം

Last Updated : Oct 18, 2024, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.