ETV Bharat / entertainment

ബോക്‌സ് ഓഫീസില്‍ കുതിച്ച് പുഷ്‌പ 2; ആറ് ദിനം കൊണ്ട് 1000 കോടിയിലേക്ക്.. - PUSHPA 2 BOX OFFICE DAY 6

പുതിയ റെക്കോര്‍ഡുമായി അല്ലു അർജുൻ്റെ ഏറ്റവും പുതിയ റിലീസായ പുഷ്‌പ 2 ദി റൂൾ. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി കടക്കുന്ന ചിത്രമായി പുഷ്‌പ 2 ദി റൂൾ.

PUSHPA 2  PUSHPA 2 BOX OFFICE  പുഷ്‌പ 2 ദി റൂൾ  പുഷ്‌പ 2 ബോക്‌സ് ഓഫീസ് കളക്ഷന്‍
Pushpa 2 Box Office Collection Day (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 11, 2024, 12:24 PM IST

ഡിസംബര്‍ 5ന് തിയേറ്ററുകളില്‍ എത്തിയ അല്ലു അര്‍ജുന്‍റെ 'പുഷ്‌പ 2 ദി റൂള്‍' ബോക്‌സ്‌ ഓഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ മികച്ച കളക്ഷനാണ് രണ്ടാം ഭാഗം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ തന്നെ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞ് കൊണ്ടാണ് 'പുഷ്‌പ 2 ദി റൂള്‍' ഗ്രാന്‍ഡ് എന്‍ട്രി നടത്തിയിരിക്കുന്നത്.

എന്നാല്‍ ഏതൊരു ബിഗ് ബജറ്റ് ചിത്രത്തിനും, ദിവസങ്ങള്‍ കഴിയുമ്പോള്‍ കളക്ഷനില്‍ ഉണ്ടാവുന്ന നേരിയ ഇടിവുകള്‍ സ്വാഭാവികമാണ്. റിലീസ് കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്‌ച്ചയില്‍ 'പുഷ്‌പ 2' അതിൻ്റെ ആദ്യത്തെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഇന്ത്യയിൽ നിന്നുള്ള കളക്ഷനുകളില്‍ 54.31% കുറവ് രേഖപ്പെടുത്തി. എന്നാല്‍ ഏതൊരു സിനിമയിലും ഇത്തരമൊരു ഇടിവ് സര്‍വ്വ സാധാരണമാണ്.

തൊട്ടടുത്ത ദിവസം, അതായത് പ്രദര്‍ശനത്തിന്‍റെ ആറാം ദിനത്തില്‍ കളക്ഷനില്‍ 18.70% കുറവുണ്ടായി. ഈ ഇടിവുകൾക്കിടയിലും ഗ്രോസ് കളക്ഷനില്‍ ഏറ്റവും വേഗത്തിൽ 1,000 കോടി പിന്നിടുന്ന ചിത്രമായി 'പുഷ്‌പ 2' മാറിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ആറ് ദിവസം കൊണ്ട് 645.95 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

  • പുഷ്‌പ 2 ആറാം ദിന ബോക്‌സ്‌ ഓഫീസ് കളക്ഷന്‍

ആറാം ദിനത്തില്‍ ആഭ്യന്തര ബോക്‌സ് ഓഫീസിൽ 52.50 കോടി രൂപയാണ് ചിത്രം നേടിയത്. സിനിമയുടെ ഹിന്ദി ഡബ്ബ് പതിപ്പും ഈ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. 'പുഷ്‌പ 2' ഹിന്ദി ഡബ്ബ് പതിപ്പ് 38 കോടി രൂപ നേടിയപ്പോള്‍, തെലുങ്ക് പതിപ്പ് 11 കോടി രൂപയാണ് സ്വന്തമാക്കിയത്. തമിഴ്‌നാട് (2.60 കോടി), കന്നഡ (0.40 കോടി), മലയാളം (0.50 കോടി) എന്നിങ്ങനെയാണ് മറ്റ് കളക്ഷനുകള്‍.

ദിനംഇന്ത്യ നെറ്റ് കളക്ഷന്‍
ദിനം 0 ₹10.65 കോടി (പ്രീമിയര്‍ ഷോകള്‍)
ദിനം 1₹164.25 കോടി
ദിനം 2₹93.8 കോടി
ദിനം 3₹119.25 കോടി
ദിനം 4₹141.5 കോടി
ദിനം 5₹64.45 കോടി
ദിനം 6₹52.50 കോടി (ആദ്യ കണക്കുക്കൂട്ടല്‍)
ആകെ₹645.95 കോടി
  • 6 ദിവസം കൊണ്ട് 1000 കോടി രൂപ

കളക്ഷനുകളിൽ നേരിയ ഇടിവുണ്ടായെങ്കിലും, വെറും അഞ്ച് ദിവസം കൊണ്ട് ആഗോളതതലത്തില്‍ 900 കോടി കടന്നിരിക്കുകയാണ് 'പുഷ്‌പ 2 റി റൂള്‍'. അഞ്ച് ദിവസം കൊണ്ട് 922 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം സിനിമയുടെ ആഗോള ഗ്രോസ് കളക്ഷന്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത് ചിത്രം ആറാം ദിനത്തില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചുവെന്നാണ്. ഇതോടെ ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ചിത്രമെന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് അല്ലു അര്‍ജുന്‍റെ 'പുഷ്‌പ 2 ദി റൂള്‍'.

Also Read: പുഷ്‌പരാജിനെ ഫ്രീ ആയി കണ്ട് ആളുകള്‍, 8 മണിക്കൂറില്‍ 26 ലക്ഷത്തിലധികം കാഴ്‌ച്ചക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.