ETV Bharat / entertainment

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായിക; പകരം വയ്ക്കാനില്ലാത്ത ഒരേയൊരു ഐശ്വര്യ

പ്രേക്ഷകരുടെ ഹൃദയത്തില്‍ എങ്ങനെയാണ് ഐശ്വര്യ റായ് ആഴ്‌ന്നിറങ്ങിയത്.

AISHWARYA RAI BACHCHAN 51 BIRTHDAY  AISHWARYA RAI JOURNEY AND FILM  ഐശ്വര്യ റായ് പിറന്നാള്‍  ഐശ്വര്യ റായ് സിനിമ കരിയര്‍
Aishwarya Rai Bachchan (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

സുന്ദരി എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരെന്‍റെയും മനസില്‍ തെളിയുന്ന ഒരു മുഖമുണ്ട്. അതാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം സ്വന്തമാക്കി ജനങ്ങളുടെ മനസില്‍ ഇടം നേടിയ താരം. ഇന്ന് ഐശ്വര്യ റായിയുടെ 51ാം പിറന്നാളാണ്. ഇന്നും ഓരോ വ്യക്തിയുടെയും മനസില്‍ ഐശ്വര്യയ്ക്ക് നിറഞ്ഞു നില്‍ക്കുകയാണ്. ഇത്രയ്ക്ക് ആഴത്തില്‍ ഒരു സുന്ദരി ആളുകളുടെ ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങണമെങ്കില്‍ ആ താരം നടത്തിയ പ്രയാണം എങ്ങനെയാണെന്ന് അറിയണം. അതിന് പിന്നിലും ഒരു കഥയുണ്ട്.

കുട്ടിക്കാലം

മറൈന്‍ ബയോളിജിസ്‌റ്റായ കൃഷ്‌ണരാജിന്‍റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 ല്‍ നവംബര്‍ 1ന് മംഗലാപുരത്താണ് ഐശ്വര്യ റായ് ജനിക്കുന്നത്. ഐശ്വര്യ റായിയുടെ ജനനത്തിന് ശേഷം മാതാപിതാക്കള്‍ മുംബൈയിലേക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലെ ആര്യ വിദ്യാ മന്ദിര്‍ ഹൈസ്‌കൂളിലാണ് ഐശ്വര്യ റായ് വിദ്യാഭ്യാസം നേടിയത്. പിന്നീട് മാതുംഗയിലുള്ള രൂപാറെല്‍ കോളേജില്‍ ചേര്‍ന്ന് പ്ലസ്‌ ടു പാസായി. പിന്നീട് ചര്‍ഡച്ച് ഗേറ്റിലുള്ള ജയ്‌ഹിന്ദ് കോളേജില്‍ ചേര്‍ന്നു. ആര്‍ക്കിടെക്‌ട് ആവാനായിരുന്നു ഐശ്വര്യയുടെ ആഗ്രഹം.

ആര്‍ക്കിടെക്‌ട് ആവാന്‍ കൊതിച്ചു

പഠനത്തില്‍ അസാമാന്യ കഴിവായിരുന്നു ഐശ്വര്യയ്ക്ക്. പഠനത്തോടൊപ്പം നൃത്തവും ഐശ്വര്യ പരിശീലിച്ചിരുന്നു. ഇതോടൊപ്പം മോഡലിങ്ങിലും അതീവ തത്പരയായിരുന്നു ഐശ്വര്യ. ഇതേ സമയത്താണ് ഐശ്വര്യ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. 1994 ല്‍ ഫെമിന മിസ് മത്സരത്തില്‍ സുസ്‌മിത സെന്നിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനക്കാരിയായിരുന്നു ഐശ്വര്യ. പിന്നീട് സുസ്‌മിത സെന്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിലും ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തിലും പങ്കെടുത്തു. ഇന്ത്യ തന്നെ ലോക സൗന്ദര്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച വര്‍ഷം കൂടിയായിരുന്നു അത്. 1994 സുസ്‌മിത സെന്‍ മിസ് യൂണിവേഴ്‌സ് പട്ടവും ഐശ്വര്യ മിസ് വേള്‍ഡ് പട്ടവും സ്വന്തമാക്കി.

സിനിമയിലേക്കുള്ള ചുവടു വയ്‌പ്പ്

ലോക സുന്ദരിയായതിന് ശേഷമാണ് മണിരത്നം ഐശ്വര്യ എന്ന പെണ്‍കുട്ടിയെ ശ്രദ്ധിക്കുന്നത്. ഇതിന് ശേഷം മണിരത്‌നത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാലിന്‍റെ നായികയായി 'ഇരുവര്‍' എന്ന ചിത്രത്തിലൂടെ ഐശ്വര്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ബോളിവുഡിലും താരം മികച്ച പ്രകടനം കാഴ്‌ചവച്ചു. ബോബി ഡിയോള്‍ നായകനായ 'ഓ പ്യാര്‍ ഹോഗയാ' എന്ന ചിത്രത്തിലായിരുന്നു തുടക്കം. സാമ്പത്തികമായി ഈ ചിത്രം പരാജയപ്പെട്ടെങ്കിലും ഐശ്വര്യ എന്ന താരം അവിടെ തെളിയുകയായിരുന്നു. തുടര്‍ന്നാണ് ശങ്കര്‍ സംവിധാനം ചെയ്‌ത 'ജീന്‍സി'ല്‍ അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം(സൗത്ത്) ഐശ്വര്യ സ്വന്തമാക്കി.

1999 പുറത്തിറങ്ങിയ 'ഹം ദില്‍ ദേ ചുകേ സനം' എന്ന സിനിമയിലെ അഭിനയം ഐശ്വര്യക്ക് നിര്‍ണായക വഴിത്തിരിവായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2000 ല്‍ ഐശ്വര്യ 'മൊഹബത്തേന്‍', 'ജോഷ്' എന്നി സിനിമകളിലും 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടോന്‍' എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മമ്മൂട്ടിയുടെ നായികയായായിരുന്നു 'കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഐശ്വര്യയുടെ കരിയറില്‍ ഏറ്റവും എടുത്തു പറയേണ്ട ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ബന്‍സാലിയുടെ 'ദേവദാസ്'. 2002 ലാണ് ദേവദാസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഷാരൂഖ് ഖാന്‍റെ നായികയായാണ് ഐശ്വര്യ ഈ ചിത്രത്തില്‍ എത്തിയത്. ഈ ചിത്രത്തില്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. ബംഗാളി സിനിമകളിലും 'ബ്രൈഡ് ആന്‍ പ്രിജുഡിസ്'(2003), 'മിസ്ട്രസ് ഓഫ് സ്‌പൈസസ്'(2005), 'ലാസ്‌റ്റ് റീജിയന്‍'(2007), 'പിങ്ക് പാന്തര്‍ 2'(2009) തുടങ്ങിയ അന്തര്‍ദേശീയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചു.

പിന്നീട് മണിരത്‌നം സംവിധാനം ചെയ്‌ത 'ഗുരു'വാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. 2010 ല്‍ 'രാവണന്‍' എന്ന ചിത്രത്തില്‍ വിക്രമിനോടൊപ്പവും അഭിഷേക് ബച്ചനോടൊപ്പവും ഐശ്വര്യ അഭിനയിച്ചു.

ഏത് ശൈലിയിലും അനായാസമായി നൃത്തം ചെയ്യാന്‍ കഴിവുള്ള താരമാണ് ഐശ്വര്യ റായ്. കരിയറിലും വ്യക്തിജീവിതത്തിലും ഉയര്‍ച്ചകളും താഴ്‌ചകളും ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സല്‍മാന്‍ ഖാനുമായുള്ള പ്രണയവും വേര്‍പിരിയലും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒട്ടേറെ കാലം വേട്ടയാടിയിരുന്നു. പിന്നീട് 2007 ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്.

Also Read:സുഷിന്‍റെയും ഉത്തരയുടെയും വിവാഹം നേരത്തെ കഴിഞ്ഞതാണോ? 'മായാനദി'യിലെ വിവാഹ വേദിയില്‍ ഇരുവരുടെയും പേരുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.