ETV Bharat / entertainment

വാക്ക് പാലിച്ച് സൂര്യ; പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കേ രക്തദാനം ചെയ്‌ത് നടൻ- വീഡിയോ - ACTOR SURIYA BLOOD DONATION - ACTOR SURIYA BLOOD DONATION

കഴിഞ്ഞ പിറന്നാൾ ദിനത്തിൽ രക്തം ദാനം ചെയ്യാമെന്ന് ആരാധകർക്ക് വാക്ക് നൽകിയതിൻ്റെ ഭാഗമായാണ് ഈ വർഷം, തൻ്റെ പിറന്നാളിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആരാധകർക്കൊപ്പം രക്തദാന ഡ്രൈവിൽ പങ്കെടുത്തത്.

ACTOR SURIYA  SURIYA DONATES BLOOD  നടൻ സൂര്യ രക്തദാനം ചെയ്‌തു  നടൻ സൂര്യ
Actor Suriya (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 8:58 PM IST

ആരാധകർക്കൊപ്പം സൂര്യ രക്തദാനത്തിന് എത്തിയപ്പോൾ (ETV Bharat)

ഹൈദരാബാദ്: തിങ്കളാഴ്‌ച (ജൂലൈ 23) തൻ്റെ പിറന്നാൾ പ്രമാണിച്ച് ആരാധകർക്കൊപ്പം രക്തം ദാനം ചെയ്‌ത് തമിഴ് നടൻ സൂര്യ. ആരാധകർ കഴിഞ്ഞ കുറെ വർഷങ്ങളായി ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്‌തു വരുന്നുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ 2000-ലധികം ആരാധകർ രക്തം ദാനം ചെയ്‌തിരുന്നു.

വരുന്ന വർഷത്തിലെ പിറന്നാൾ ദിനത്തിൽ രക്തം ദാനം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിൻ്റെ ഭാഗമായി ഈ വർഷം ആരാധകർക്കൊപ്പമെത്തി രക്തദാനം ചെയ്യുകയായിരുന്നു. 400-ലധികം ആരാധകരാണ് ഇതിനകം രക്തം ദാന ഡ്രൈവിൽ പങ്കെടുത്തത്. നടൻ്റെ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ നിരവധി പേർക്ക് ഈ ഡ്രൈവിൽ പങ്കെടുക്കാനായി.

'കങ്കുവ'യാണ് സൂര്യയുടേതായി ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. ബോളിവുഡ് താരം ദിഷ പടാനി നായികയായെത്തുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, യോഗി ബാബു, മൃണാൾ താക്കൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2024 ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും.

Also Read: ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.