ETV Bharat / entertainment

'ഓസിയുടെ വിവാഹം എന്‍റെ കണ്ണുകളിലൂടെ' തൊണ്ട ഇടറി, കണ്ണു നിറഞ്ഞ് അഹാന; വീഡിയോ വൈറല്‍ - Ahaana Krishna emotional video - AHAANA KRISHNA EMOTIONAL VIDEO

സഹോദരി ദിയയുടെ വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്‌ണ. ദിയയുടെ വിവാഹാഘോഷ ദിനങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് താരം പങ്കുവച്ചത്. വീഡിയോക്കൊടവില്‍ വികാരാധീനയാകുന്ന അഹാനയെയും കാണാം.

AHAANA KRISHNA  DIYA KRISHNA MARRIAGE  അഹാന  വികാരാധീനയായി അഹാന
Ahaana Krishna shares emotional video (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 14, 2024, 1:15 PM IST

കഴിഞ്ഞ ആഴ്‌ചയായിരുന്നു നടന്‍ കൃഷ്‌ണ കുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ദിയ കൃഷ്‌ണയുടെ വിവാഹം. ദിയയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ സഹോദരിയെ കുറിച്ചുള്ള നല്ല നിമിഷങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്‌ണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

ദിയയുടെ വിവാഹാഘോഷ ദിനങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോയാണ് അഹാന ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്കൊടുവില്‍ അനുജത്തിയെ പിരിയുന്നതിന്‍റെ വിഷമത്തെ കുറിച്ച് പറഞ്ഞ് കരയുന്ന അഹാനയെയും കാണാം. വിവാഹ വിശേഷങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങിയ താരം ഒടുവില്‍ വികാരാധീനയാവുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

'ഓസിയുടെ വിവാഹം എന്‍റെ കണ്ണുകളിലൂടെ' -എന്ന ക്യാപ്‌ഷനോടെയാണ് അഹാന വീഡിയോ പങ്കുവച്ചിരിക്കുന്നത്. എപ്പോഴും കൂടെ കൊണ്ടു നടന്നിരുന്ന അനിയത്തി വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേയ്‌ക്ക് പോകുമ്പോള്‍ അത് സന്തോഷം നല്‍കുന്നതിനൊപ്പം തന്‍റെ കണ്ണ് നനയിപ്പിക്കുന്നുവെന്നാണ് അഹാന പറയുന്നത്.

കൂടാതെ ബാല്യകാല വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി ഒരു ഷോര്‍ട്ട് വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്. 'എന്‍റെ ഹൃദയത്തിന്‍റെ ഒരു കൊച്ചു കഷണം ഈ വ്ളോഗിലുണ്ട്' -എന്ന അടിക്കുറിപ്പോടു കൂടിയാണ് അഹാന പോസ്‌റ്റ് പങ്കുവച്ചത്.

Also Read: 'കഴിഞ്ഞ വര്‍ഷം വിവാഹിതയായി'; ആ രഹസ്യം വെളിപ്പെടുത്തി ദിയ - Diya Krishna about secret wedding

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.