മികച്ച കഥാപാത്രങ്ങളിലൂടെ പ്രേകഷകരുടെ ഇഷ്‌ട താരമായി മാറിയ വ്യക്തിയാണ് നിമിഷ സജയന്‍. തെന്നിന്ത്യയില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലും നിമിഷയ്ക്ക് ആരാധകര്‍ ഏറെയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഇടയ്‌ക്കിടെ നിമിഷ തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. നിമിഷയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ചിത്രങ്ങള്‍ കാണാം.
2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 'തൊണ്ടിമുതലും ദൃക്ഷസാക്ഷിയും' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 'പോര്‍ച്ചറി'ലൂടെ നിമിഷ ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം ആലിയ ഭട്ട് നിമിഷയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
തമിഴില്‍ 'ജിഗര്‍ത്തണ്ട'യിലും മികച്ച അഭിനയമാണ് നിമിഷ കാഴ്‌ച വച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനത്തിന് എത്തുന്ന 'ഡബ്ബ കാര്‍ട്ടല്‍' എന്ന വെബ് സീരിസാണ് നിമിഷയുടേതായ പുതിയ പ്രൊജക്‌ട്. ഷോണാലി ബോസ് ആണ് സംവിധാനം. ജ്യോതിക, ഗജ്‌രാജ് റാവോ, ഷബാന ആഷ്‌മി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.
സജീവ് പാഴുര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായി എത്തുന്നത് നിമിഷയാണ്. 'വിലൈ' എന്നാണ് ചിത്രത്തിന്‍റെ പേര്.
കലാമയ ഫിലിംസിന്‍റെ ബാനറില്‍ മലയാളിയായ ജിതേഷ് വിയാണ് നിര്‍മാണം.