തിരുവനന്തപുരം : സിനിമ, സീരിയല്‍ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മറവി രോഗം, പാര്‍ക്കിന്‍സണ്‍ എന്നിവ ബാധിച്ച് ചികിത്സയിലായിരുന്നു.
നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 400ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 30ല്‍ അധികം സീരിയലുകളിലും താരം വേഷമിട്ടു. കിരീടം, രാജാവിന്‍റെ മകന്‍, കരിയിലക്കാറ്റുപോലെ, എന്‍റെ സൂര്യപുത്രിക്ക്, ആദ്യത്തെ കണ്‍മണി, സ്‌ഫടികം, തച്ചോളി വര്‍ഗീസ് ചേകവര്‍, പ്രിയം, അനിയത്തിപ്രാവ്, ഹരികൃഷ്‌ണന്‍സ്, മിഥുനം, ജാഗ്രത, വര്‍ണപ്പകിട്ട്, കൗരവര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് കനകലത അഭിനയിച്ചത്.
മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. സിനിമ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്‌ടതാരമായ കനകലതയുടെ ആദ്യ സിനിമ റിലീസായിരുന്നില്ല. 1960 ഓഗസ്റ്റ് 24ന് കൊല്ലം ഓച്ചിറയിലായിരുന്നു കനകതല ജനിച്ചത്. പരമേശ്വരന്‍ പിള്ള, ചിന്നമ്മ എന്നിവരാണ് മാതാപിതാക്കള്‍.
Also Read: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു - Director Harikumar Passes Away