ETV Bharat / entertainment

'ആ നിർബന്ധം അഹങ്കാരമല്ല, അഭിനയമേ വേണ്ടെന്ന് തീരുമാനിച്ച സമയമുണ്ടായിരുന്നു'; പാർവതി പറയുന്നു - Parvathy R Krishna interview - PARVATHY R KRISHNA INTERVIEW

'മാലിക്' ഉൾപ്പടെയുള്ള സിനിമകളിലൂടെയും സോഷ്യൽ മീഡിയ, സീരിയൽ, റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ പാർവതി ആർ കൃഷണ ഇടിവി ഭാരതിനോട് വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

PARVATHY R KRISHNA MOVIES  PARVATHY R KRISHNA SHOWS  പാർവതി ആർ കൃഷണ അഭിമുഖം  PARVATHY R KRISHNA SOCIAL MEDIA
Parvathy R Krishna (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 7:57 PM IST

പാർവതി ആർ കൃഷണ ഇടിവി ഭാരതിനോട് (ETV Bharat)

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായും അഭിനേത്രിയായും ടെലിവിഷൻ അവതാരകയായും മലയാളിക്ക് സുപരിചിതയാണ് പാർവതി ആർ കൃഷണ. 'മാലിക്', 'വർഷങ്ങൾക്കു ശേഷം', 'ഗ്‌ർർർ' തുടങ്ങിയ സമീപകാല ചിത്രങ്ങളിലെ പാർവതിയുടെ പ്രകടനം ശ്രദ്ധനേടിയിരുന്നു. കൂടാതെ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും കഴിഞ്ഞ 10 വർഷമായി പാർവതി നമുക്ക് ഒപ്പമുണ്ട്. ഇപ്പോഴിതാ തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് പാർവതി.

മാലിക് സിനിമയുടെ ക്ലൈമാക്‌സിൽ ഫഹദ് ഫാസിലിന്‍റെ കഥാപാത്രത്തെ കൊന്നുകളയുന്ന ഡോക്‌ടറുടെ വേഷം ചെയ്‌തത് പാർവതിയാണെന്ന് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കില്ല. പലരെയും ഞെട്ടിച്ചൊരു ക്ലൈമാക്‌സും സിനിമയും ആയിരുന്നു അത്. പക്ഷേ ഞാനാണ് ആ കഥാപാത്രം ചെയ്‌തതെന്ന് പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം, പാർവതി പറഞ്ഞുതുടങ്ങി.

മാലികിന് മുൻപ് വരെ അഭിനയ ജീവിതത്തെ ഒരു സീരിയസ് പ്രൊഫഷനായി കണ്ടിരുന്നില്ല. കിട്ടുന്ന അവസരങ്ങളിൽ പലതും ഉപേക്ഷിച്ചു, ചിലതിൽ വേഷമിട്ടു. മാലികിൽ അഭിനയിക്കാൻ തീരുമാനിക്കുമ്പോൾ ഒരുപക്ഷേ ഇതെന്‍റെ അവസാന ചിത്രമായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തുടർന്നും അഭിനയരംഗത്ത് സജീവമാകാൻ ഒട്ടും താത്പര്യമില്ലായിരുന്നു.

സത്യത്തിൽ അഭിനയ കലയോട് ഞാൻ പാഷനേറ്റ് ആയിരുന്നില്ല എന്നുള്ളതാണ് സത്യം. പക്ഷേ സിനിമ റിലീസ് ചെയ്‌ത് കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയൊക്കെ കണ്ടപ്പോൾ തീരുമാനം മാറ്റി. ഈ ജോലി തുടരുന്നതിൽ തെറ്റില്ല എന്നൊരു ബോധ്യം വന്നു. അതിനുശേഷം സിനിമയെ സ്‌നേഹിച്ചു തുടങ്ങി, സീരിയസായി കാണുവാൻ ആരംഭിച്ചു.

നല്ല കഥാപാത്രങ്ങൾ തേടി വരികയാണെങ്കിൽ മാത്രം ചെയ്യും. ഒരു തുടക്കക്കാരി ഇത്രയും അഹങ്കാരം പറയാൻ പാടുണ്ടോ എന്നുള്ള തരത്തിൽ എന്നെ കളിയാക്കിയേക്കാം. ആരെന്ത് കരുതിയാലും എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രം അവതരിപ്പിക്കുമ്പോൾ അതിന് എന്തെങ്കിലും ഒക്കെ പ്രാധാന്യം ആ സിനിമയിൽ ഉണ്ടാകണമെന്ന് നിർബന്ധമുണ്ട്. ആ നിർബന്ധം അഹങ്കാരമല്ല.

സോഷ്യൽ മീഡിയയിലൂടെ വളരെയധികം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രഗ്നന്‍റ് ആയിരിക്കുമ്പോൾ ഒരു ഡാൻസ് റീൽ പോസ്റ്റ് ചെയ്‌തതിന് ഏറെ പഴികേട്ടു. വയറ്റിലുള്ള കുഞ്ഞിനെ അപകടപ്പെടുത്താൻ വേണ്ടിയാണ് അങ്ങനെ ഡാൻസ് ചെയ്‌തതെന്നടക്കം ചിലർ കമന്‍റ് ചെയ്‌തു. അന്ന് ഒരുപാട് കരഞ്ഞു.

പക്ഷേ കാര്യബോധത്തോടെ വസ്‌തുതകളെ സമീപിക്കാൻ നമ്മൾ പഠിക്കണം. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നേരെ വരുന്ന എല്ലാ സോഷ്യൽ മീഡിയ നെഗറ്റീവ് കമന്‍റുകൾക്കും മറുപടി പറയാൻ ശ്രമിക്കാറുണ്ട്. പക്ഷേ ചിലപ്പോഴൊക്കെ സ്വയം തകർന്നുപോയിട്ടുമുണ്ടെന്നും പാർവതി ആർ കൃഷ്‌ണ കൂട്ടിച്ചേർത്തു.

ALSO READ: അർഹത ഉണ്ടായിട്ടും പരിഗണിച്ചില്ല; 'അമ്മ' സംഘടനയ്‌ക്കെതിരെ നടൻ സത്യന്‍റെ മകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.