ഹൈദരാബാദ്: 2023 തമിഴ് സിനിമ ലോകത്തിന് മഹത്വത്തിൻ്റെ വർഷമായിരുന്നു. ആരാധകരെ സന്തോഷിപ്പിക്കുന്നതും, സൃഷ്‌ടിപരമായ അതിർവരമ്പുകൾ നീട്ടിയതും, തമിഴ് സിനിമാ വ്യവസായത്തിൻ്റെ വൈവിധ്യത്തെ ഒരു പുതിയ തലത്തിൽ പ്രദർശിപ്പിക്കുന്നതുമായ ഒട്ടനവധി സിനിമകള്‍ സമ്മാനിച്ച വര്‍ഷം.
ഇപ്പോളിതാ നടന്‍ വിജയുടെ ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. 2023-ലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് വിജയ് ചിത്രം ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ആണ് പട്ടിക പുറത്തുവിട്ടത്. പ്രഭാസിൻ്റെ സലാര്‍, ആദിപുരുഷ്, ഷാരൂഖ് ഖാൻ്റെ കഴിഞ്ഞ വർഷത്തെ മൂന്ന് റിലീസുകളായ ജവാൻ, പത്താൻ, ഡങ്കി എന്നിവയെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് (Vijay's Leo; Most Talked Indian Film of 2023).
- " class="align-text-top noRightClick twitterSection" data="">
പ്രൊഡക്ഷൻ ഹൗസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ലിയോ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് പ്രഭാസിൻ്റെ സലാറുമാണ്. മൂന്നാമത്തെയും നാലാമത്തെയും നമ്പറിൽ യഥാക്രമം വിജയ് ചിത്രമായ വാരിസും, അജിത് ചിത്രം തുനിവും ഉണ്ട്. ഷാരൂഖ് ഖാൻ്റെ ജവാൻ അഞ്ചാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ പ്രഭാസിന്‍റെ ആദിപുരുഷും. 2023-ലെ ഷാരൂഖ് ഖാൻ്റെ മറ്റ് രണ്ട് റിലീസുകളായ പത്താൻ, ഡങ്കി എന്നിവയും ലിസ്റ്റിലുണ്ട്.
വിജയ് കേന്ദ്രകഥാപാത്രമായി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ലിയോ ആഗോള തലത്തില്‍ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. 2023 ഒക്ടോബർ 19ന് പുറത്തിറങ്ങിയ ചിത്രം 600 കോടിയിലധികം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കി (Vijay's Leo; Most Talked Indian Film of 2023).
2021-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. കളക്ഷനിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ലോക ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ തമിഴ് ചിത്രം കൂടി ആയിരുന്നു ലിയോ. ഗ്ലോബൽ കോംസ്കോർ പട്ടികയിലാണ് വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ പിറന്ന ലിയോ ഇടം നേടിയത്. നാല് ദിവസം കൊണ്ടുള്ള കളക്ഷന്‍റെ അടിസ്ഥാനത്തിൽ കോംസ്കോർ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു ലിയോ.
തൃഷ, മിഷ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, അർജുൻ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദറാണ് ലിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. 'എ ഹിസ്റ്ററി ഓഫ് വയലൻസ്' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ലിയോ.