തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ അദിതി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'എന്‍റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നീയാകുന്നു... എന്നന്നേക്കുമായി പിക്‌സി സോള്‍മേറ്റുകളാകാന്‍, ചിരിക്കാന്‍, ഒരിക്കലും വലുതാകാതിരിക്കാന്‍... വറ്റാത്ത സ്‌നേഹത്തിനും പ്രകാശത്തിനും മാന്ത്രികതയ്‌ക്കും. മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു' -എന്ന് കുറിച്ചുകൊണ്ടാണ് അദിതി വിവാഹ ചിത്രങ്ങള്‍ പങ്കിട്ടത്.
ഇരുതാരങ്ങളും ഏറെ കാലമായി ലിവിങ് ടുഗദറില്‍ ആയിരുന്നു. 2021 ല്‍ 'മഹാസമുദ്രം' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലായത്.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2003 ല്‍ സിനിമ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനാകുന്നത്. തന്‍റെ ബാല്യകാല സുഹൃത്ത് മേഘ്നയെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്‌തത്. എന്നാല്‍ ഈ ദാമ്പത്യബന്ധം ഏറെ കാലം നീണ്ടുപോയില്ല. 2007 ല്‍ വിവാഹമോചനം നേടി.
ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002 ല്‍ വിവാഹിതരായ ഇവര്‍ 2013 ല്‍ വേര്‍പിരിഞ്ഞു. 'ഇന്ത്യന്‍ ടു' വിലാണ് സിദ്ധാര്‍ഥ് ഒടുവില്‍ അഭിനയിച്ചത്. 'താജ് ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരിസിലാണ് അദിതി അവസാനമായി അഭിനയിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹൈദരബാദിലെ ഹൈദരി കുടുംബത്തില്‍ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്‌ട്രീയ നേതാക്കളായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടെയും ജെ രാമേശ്വര്‍ റാവുവിന്‍റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അതിദി റാവുവിന്‍റെ മുത്തശ്ശനായിരുന്നു.
Also Read: 'മുടിയന്‍' വിവാഹിതനായി; ജീവിത സഖിയായി ഐശ്വര്യ, ചിത്രങ്ങള്‍ പുറത്ത്